പാലക്കാട്:വിസ്മൃതിയിലാണ്ടുപോയ ചരിത്ര സത്യത്തിന്റെ അടിവേരുകള്‍ കണ്ടെത്തി പുതിയ തലമുറക്ക് പകര്‍ന്നുകൊടുക്കുവാന്‍ നാടകാവതരണത്തിലൂടെ ശ്രമിച്ച് പാലക്കാട്ടെ നാടകപ്രവര്‍ത്തകര്‍ മാതൃകയാകുന്നു. പ്രശസ്ത നാടക പ്രവര്ത്തകന് രവിതൈക്കാട്ട് അവതരിപ്പിക്കുന്ന ‘അഞ്ചുവിളക്ക് പറയുന്ന കഥ’ നവംബര്‍ ഒന്നിന് പാലക്കാട് ടൗണ്‍ഹാളില്‍ വൈകുന്നേരം അഞ്ചുമണിക്ക് ആദ്യപ്രദര്‍ശനമായി അരങ്ങിലെത്തും.
രണ്ട് പതിറ്റാണ്ടിന്റെ അന്വേഷണങ്ങള്‍ക്കൊടുവിലാണ് രവി തൈക്കാട്ട് രചനയും,സംവിധാനവും, അവതരണവും നിര്‍വ്വഹിക്കുന്ന പുലിക്കാട്ട് രത്നവേലു ചെട്ടി എന്ന ധീരദേശാഭിമാനിയുടെ പ്രൗഢമായആവിഷ്ക്കാരം. പാലക്കാട്ടെ അമ്പതോളം മുതിര്‍ന്ന നാടകപ്രവര്‍ത്തകരാണ് ടാപ്നാടകവേദിയുടെ ആഭിമുഖ്യത്തില്‍ ‘അഞ്ചുവിളക്ക് പറയുന്ന കഥ’ സാക്ഷാത്ക്കരിക്കുന്നത്.കോട്ടമൈതാനത്തുള്ള അഞ്ചുവിളക്കിനു പിന്നില്‍ ഒരു ചരിത്രകഥയുണ്ട് എന്നത് ഓര്‍മ്മപ്പെടുത്തുക കൂടിയാണ് നാടകത്തിലൂടെ ഉദ്ദേശിക്കുന്നത്.
രവി തൈക്കാട്ടിന്റെ നേതൃത്വത്തില്‍ നാടകപ്രവര്‍ത്തകരും അന്വേഷകരുമായ ബി.വിപിനചന്ദ്രന്‍, എം.സുധീര്‍, ശിവകുമാര്‍. എം.ചിറ്റൂര്‍, ഡി.വിഘ്നേഷ് എന്നിവര്‍ ചരിത്ര രേഖകള്‍ കണ്ടെത്താന്‍ റിസര്‍ച്ച് ടീമുണ്ടാക്കി. നാടക -സിനിമ സംവിധായകന് കെ.എ.നന്ദജനാണ് ശബ്ദ-വെളിച്ച സംവിധാനം നിര്‍വ്വഹിക്കുന്നത്.
പ്രസിദ്ധ പാവക്കൂത്ത് കലാകാരന് രാജീവ്പുലവര്, വരയിലൂടെ കഥാപാത്രങ്ങള്‍ക്ക് രൂപംനല്കിയ ചിത്രകാരന് ബൈജുദേവ്,ചമയവിദഗ്ദന്‍ പുതുപ്പരിയാരം കൃഷ്ണന്‍കുട്ടി, കലാസംവിധായകന്‍ കൃഷ്ണന് കണ്ണാടി,നൃത്തസംവിധായകന്‍ പി.കെ.ധനൂപ് എന്നിവരാണ് അണിയറയിലെ സാന്നിദ്ധ്യം. പി.വി.ചന്ദ്രഹാസനാണ് നാടകത്തിന്റെ നിര്‍മ്മാണ നിര്‍വ്വഹണം.
പാലക്കാട് നഗരസഭാ അദ്ധ്യക്ഷ പ്രമീളശശിധരന്‍,വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മിറ്റി അദ്ധ്യക്ഷ ദിവ്യഗോപാല്, സുജാത വിജയന്,അമ്പിളി സതീഷ്, ബേബിഗിരിജ, ദര്‍ശന രവീന്ദ്രന്,അനഘ തൈക്കാട്ട്, മേഘ്ന മനോജ്, അശ്വതി സുധീര്‍, എന്‍.ഗായത്രി, ലക്ഷ്മി മനോജ് തുടങ്ങിയ സ്ത്രീസാന്നിദ്ധ്യവും, വി.രവീന്ദ്രന്, എം.എസ്.ദാസ് മാട്ടുമന്ത, വിപിന്‍ചന്ദ്രന്‍, എന്‍.ജെ. സാജു, ജോജുജാസ്, ശശികുമാര്‍ ചിറ്റഴി,ശിവകുമാര്‍ എം. ചിറ്റൂര്‍,സത്യകുമാര്‍,എം.ജി. പ്രദീപ്കുമാര്‍, ഹരിഗോകുല്‍ദാസ്, ജിനേഷ് തൊടങ്ങില്‍, ദേവി പ്രസാദ്, ആനന്ദ്.സി.മേനോന്, മുരളീധരന്, ശിവശങ്കരന് തുടങ്ങിയ മുതിര്‍ന്ന അഭിനേതാക്കളാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ജനകീയ നാടക ദൗത്യം പൂര്‍ത്തിയാക്കുകയാണ് ‘അഞ്ചുവിളക്ക് പറയുന്ന കഥ’ എന്ന ചരിത്ര നാടകത്തിലൂടെ സംവിധായകന് രവിതൈക്കാട്ട് നിര്‍വ്വഹിക്കുന്നത്.നാടകാവതരണത്തിന്റെ ഉദ്ഘാടനം എം.ബി.രാജേഷ് എം.പി നിര്‍വ്വഹിക്കും. നഗരസഭ വൈസ് ചെയര്മാന് സി.കൃഷ്ണകുമാര്‍, സ്വരലയ സെക്രട്ടറി ടി.ആര്.അജയന്, പി.എ.രമണീഭായി എന്നിവര്‍ ചടങ്ങില്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: