പാലക്കാട്: മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് ‘വരള്‍ച്ചാ നിവാരണം കുളങ്ങളുടെ പുനരുദ്ധാരണത്തിലൂടെ’ പദ്ധതിയില്‍ പട്ടഞ്ചേരി ഗ്രാമ പഞ്ചായത്തില്‍ നവീകരിച്ച കുളങ്ങള്‍ ഇന്ന് നാടിന് സമര്‍പ്പിക്കും.
മൂന്നാം വാര്‍ഡിലെ ആറ്റാഞ്ചേരികുളം, അറ്റാഞ്ചേരി ചണ്ടികുളം, അഞ്ചാം വാര്‍ഡിലെ കോടനായ്ക്കന്കുളം എന്നിവയാണ് ചെളിയെടുത്തും ചണ്ടികള്‍ നീക്കം ചെയ്തും ആഴം കൂട്ടിയും പാര്‍ശ്വ ഭിത്തി നിര്‍മിച്ചും നവീകരിച്ചത്. രാവിലെ 10ന് ആറ്റാഞ്ചേരികുളം പരിസരത്ത് നടക്കുന്ന പരിപാടിയില്‍ കെ.കൃഷ്ണന്‍കുട്ടി എംഎല്‍എ കുളങ്ങള്‍ നാടിന് സമര്‍പ്പിക്കും.
റൂറല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്മെന്റ് ഫണ്ട് (ആര്.ഐ.ഡി.എഫ്) ഉപയോഗിച്ച് യഥാക്രമം 48.71, 62.65, 48.16 ലക്ഷം വീതമാണ് കുളങ്ങള്‍ നവീകരിക്കുന്നതിന് ചെലവിട്ടത്. ആറ്റാഞ്ചേരി കുളത്തിന്റെ സംഭരണ ശേഷി 140 ലക്ഷം ലിറ്ററായും ആറ്റാഞ്ചേരി ചണ്ടികുളത്തിന്റെ സംഭരണശേഷി 185.51 ലക്ഷം ലിറ്ററായും ഉയര്‍ത്തിയതിലൂടെ ആറ്റാഞ്ചേരി പാടശേഖരത്തിലെ 50 ഹെക്റ്റര്‍ കൃഷിക്ക് ജലം കണ്ടെത്താനാകും. ഉറവ് പാടശേഖരത്തിലെ 30 ഹെക്റ്റര്‍ കൃഷിക്ക് കോടനായ്ക്കന് കുളത്തിലെ 78 ലക്ഷം ലിറ്റര്‍ ജലം ഉപയോഗിക്കാനാകും. മൂലത്തറ ഇടതുവശ കനാലിലെ ജലം സംഭരിച്ച് ജലസേചനം കാര്യക്ഷമമാക്കാനും നവീകരണത്തിലൂടെ സാധിക്കും.
കുളങ്ങളുടെ സംരക്ഷണത്തിന് പഞ്ചായത്ത്തല ഏകോപന സമിതിയും ഗുണഭോക്തൃ സമിതിയും പ്രവര്‍ത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: