പാലക്കാട്:മീസ്സില്‍സ് റൂബല്ല പ്രതിരോധ കുത്തിവെപ്പിനെക്കുറിച്ച് രക്ഷിതാക്കളിലും കുട്ടികളിലും അവബോധം സൃഷ്ടിക്കുന്നതിന് സ്കുളുകളില് പ്രത്യേക പിടിഎ യോഗവും ഗൃഹസന്ദര്‍ശന പരിപാടികളും സംഘടിപ്പിക്കുമെന്ന് ജില്ലാകളക്ടര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
കൂടാതെ വിവിധ മതനേതാക്കളുടെ അഭ്യര്‍ത്ഥനകള്‍ പ്രചരിപ്പിക്കാനും സ്കൂള്‍ ഇതര പഠനശാലകള്‍ കേന്ദ്രീകരിച്ച് പ്രത്യേക വാക്സിനേഷന് ക്യാമ്പയിനും ബോധവത്ക്കരണ പരിപാടികളും നടത്തും. സ്കൂളുകളുടെ നേരിട്ടുള്ള ഇടപെടല്‍ ശക്തിപ്പെടുത്താന്‍ നിര്‍ദ്ദേശിക്കും. നവംബര്‍ മൂന്ന് വരെ നീണ്ട് നില്ക്കുന്ന കുത്തിവെപ്പ് ക്യാമ്പയിനില്‍ 67,3693 കുട്ടികള്‍ക്ക് വാക്സിനേഷന് നല്‍കാനാണ് ലക്ഷ്യമിടുന്നത്.
ഇത് വരെ 29,000,60 കുട്ടികള്‍ക്ക് വാക്സിനേഷന് നല്കി. 43.06 ശതമാനമാണ് ജില്ലയുടെ ഇത് വരെയുള്ള നേട്ടം. 90ശതമാനത്തിലെത്തിക്കുന്നതിനുള്ള ലക്ഷ്യം വെച്ച് തുടര്‍ന്നുള്ള പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കുന്നതിന് പുറമെ പിന്നാക്കം നില്ക്കുന്ന ഹെല്‍ത്ത് ബ്ലോക്കുകളായ അലനല്ലൂര്‍,ചാലിശേരി,ചളവറ,കൊപ്പം എന്നിവിടങ്ങളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തുന്നതിന് പുറമെ വാക്സിനേഷനിലുള്ള തെറ്റിദ്ധാരണകള്‍ അകറ്റുന്നതിന് നടപടി സ്വീകരിക്കും.പത്രസമ്മേളനത്തില്‍ ഡിഎംഒ ഡോ.റീത്തയും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: