പുകവലിയും മറ്റു പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗവും ആരോഗ്യത്തിനു ഹാനികരമെന്ന് നിയമപരമായതാക്കീതുകളും വിവിധ ബോധവല്ക്കരണങ്ങളും തകൃതിയായി നടക്കുമ്പോഴും ഇതര സംസ്ഥാനക്കാരായ തൊഴിലാളികള്‍ക്കിടയില്‍ ഇതൊന്നും ഗുണപരമായി ഏല്ക്കുന്നില്ലെന്നു വിലയിരുത്തല്‍.
പുരുഷന്മാരില് 95 ശതമാനംപേരും സ്ത്രീകളില്‍ 5 ശതമാനത്തിലധികവും പുകയില ഉല്‍പ്പന്നങ്ങളുടെ പിടിയിലാണ്. ഇതില്‍ നാല്‍പ്പതു ശതമാനത്തിലധികം പേരും വായില്‍ വ്രണ സാന്നിധ്യമുള്ളവരുമാണ്. കോതമംഗലം, പെരുമ്പാവൂര്‍, അങ്കമാലി,ആലുവ, മൂവാറ്റുപുഴ എന്നിവിടങ്ങളിലെ ഇതര സംസ്ഥാന തൊഴിലാളികളില്‍ നടത്തിയ പഠനത്തിലാണ് ഈ നടുക്കുന്ന സത്യം തെളിഞ്ഞത്.
വര്‍ഷങ്ങളായി പുകവലിക്കുന്നതു കൂടാതെ മറ്റു പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നവരും കൂടുതലാണ്. ആരോഗ്യത്തിനു ഹാനികരമാണ് ഇവയുടെ ഉപയോഗം എന്നത് ഇവര്‍ക്ക് അറിയാത്തതല്ലായെങ്കിലും വിദ്യാഭ്യാസപരമായി പിന്നോക്കം നില്ക്കുന്നതുകൊണ്ട് കൂടുതല്‍ ദൂഷിതഫലം മനസിലാക്കുന്നില്ല എന്നതുമുണ്ട്. ലഹരിക്കായും പ്രവാസ ജീവിതത്തിന്റെ സമ്മര്‍ദവും മടുപ്പും കൂടിയുണര്ത്തുന്ന അരക്ഷിതാവസ്ഥയും ഇവ ഉപയോഗത്തിനു കാരണമാകുന്നുണ്ട്. പുകയില ഉല്‍പ്പന്നങ്ങള്‍ക്കു അടിമകളായിട്ടുള്ളവര്‍ അതു കിട്ടാതെ വന്നാല്‍ പ്രകടിപ്പിക്കുന്ന ഭ്രാന്തുപോലുള്ള അവസ്ഥയും അക്രമവുമൊക്കെ കഠിനമാണ്.
കേരളത്തില്‍ പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗം അനേകം ഇരട്ടി വര്‍ധിച്ചതിനു പിന്നില്‍ ഇതര സംസ്ഥാന തൊഴിലാളികളിലെ ഭൂരിപക്ഷംപേരും ഇവ ഉപയോഗിക്കുന്നുവെന്ന കാരണവും ഉണ്ട്. ഏതു പ്രതിസന്ധിഘട്ടത്തിലും പുകയില ഉല്‍പ്പന്നങ്ങള്‍ ഇവര്‍ക്കു ലഭ്യമാക്കുംവിധമുള്ള സൗകര്യങ്ങളും അതിന്റെ വഴികളും ധാരാളമാണ്. ഇതിനുവേണ്ടി വന്‍ മാഫിയതന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പരസ്യമായും രഹസ്യമായും ഇത്തരം സ്ഥലങ്ങളില്‍ വില്‍ക്കുന്നുണ്ട്.
ഇതര സംസ്ഥാന തൊഴിലാളികള്‍ പാര്‍ക്കുന്ന ഇടങ്ങളില്‍ പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനകൊണ്ട് കോടീശ്വരന്മാരായവരുമുണ്ട്. ഉപയോഗിക്കുന്ന പലരുംതന്നെ ഇതിന്റെ ഇടനിലക്കാരായും പ്രവര്‍ത്തിക്കുന്നു. ഇതര സംസ്ഥാനത്തൊഴിലാളികളുടെ അറിവില്ലായ്മയാണ് ഇത്തരം ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് അവരുടെ ആരോഗ്യം ഇല്ലാതാക്കുന്നതിനു പിന്നിലെ പ്രധാന ശത്രു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: