കാട്ടിക്കുളം: പട്ടികവർഗ്ഗ സമൂഹത്തോടുള്ള ഇടത് പക്ഷ സർക്കാറിന്റെ അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള ആദിവാസി സംഘം മാനന്തവാടി മണ്ഡലം കമ്മിറ്റി കാട്ടിക്കുളം ട്രൈ ബൽ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.ഇടത് സർക്കാർ വന്നതോടെ ആയിരക്കണക്കിന് പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന സ്റ്റൈ ഫെന്റ് പോലും നിഷേധിച്ചുവെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത ജില്ലാ പ്രസിഡന്റ്.പാലേരി രാമൻ പറഞ്ഞു മാനേജ്മെന്റ് കോളേജിൽ പഠിക്കുന്ന നിരവധി കുട്ടികൾ ഫീസടക്കാൻ നിവൃത്തിയില്ലാതെ ക്ലാസിൽ പുറത്താക്കപെടുന്ന അവസ്ഥ നേരിടുകയാണന്ന് പാലേരി രാമൻ പറഞ്ഞു ആദിവാസി സമൂഹത്തിന്റെ കാർഷിക വായ്പ എഴുതിതള്ളുമെന്ന് പറഞ്ഞ് ഈ സമൂഹത്തെ ഇടത് ഭരണകൂടം വഞ്ചിച്ചുവെന്നും അദ്ദേഹം കുറ്റപെടുത്തി ആദിവാസിസമൂഹത്തിന് കേന്ദ്രം നൽകുന്ന കോടികൾ വകമാറ്റുകയാണ്. പട്ടികവർഗ്ഗ വകുപ്പ് പൂർണ്ണ പരാജയമെന്ന് സംഘം വൈസ് പ്രസിഡന്റ് ചന്തു അരിക്കര കുറ്റപെടുത്തി ‘.ഏ.ബി ഉണ്ണിക്കണ്ണൻ അധ്യക്ഷത വഹിച്ചു. പ്രദീപൻ, പ്രകാശൻ അരണപ്പാറ വിജയൻ കൂവണ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: