മാനന്തവാടി:മാനന്തവാടി കൊളത്താട റൂട്ടിൽ കെ.എസ്. ആർ.ടി. സി .സർവ്വീസ് നിർത്തി നാട്ടുകാർ കെ. എസ് .ആർ. ടി. സി.കൺഡ്രോളിംഗ് ഇൻസ്പെക്ടറെ ഉപരോധിച്ചു.തികച്ചും ഗ്രാമീണ മേഘലയായ മാനന്തവാടി കൊളത്താട റോഡിൽ രണ്ട് കെ.എസ് ആർ റ്റി സി ബസ്സുകളായിരുന്നു സർവ്വീസ് നടത്തിയിരുന്നത്. എന്നാൽ കളക്ഷൻ കൂറവെന്ന കാരണം പറഞ്ഞ്. സർവ്വീസൂകൾ നിർത്തുകയായിരുന്നു .ഇതോടെ കെ. എസ് .ആർ. ടി.സി. ബസ്സുകളെ മാത്രം ആശ്രയിക്കുന്ന ഇവിടുത്തെ പ്രദേശവാസികളുടെയും സ്കൂൾ വിദ്യാർത്ഥികളുടെയും യാത്ര ദൂരിതപൂർണ്ണമാക്കുകയായിരുന്നു.കഴിഞ്ഞ ഒരാഴ്ച്ചയിൽ അധികമായി ഇതുവഴിയൂള്ള സർവ്വീസ് മുടങ്ങിയിട്ട്. ഇതോടെയാണ് പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്ത് വന്നത് .തൂടർന്ന് സമരക്കാർ എ. റ്റി. ഒ യുമായി നടത്തിയ ചർച്ചയിൽ തിങ്കളാഴ്ച്ചക്കുള്ളിൽ സ്കൂൾ സമയങ്ങളിലെ സർവ്വീസ് പുന:സ്ഥാപിക്കുമെന്ന ഉറപ്പിൽ സമരം അവസാനിപ്പിച്ചു. സമരത്തിന് വാർഡ് മെമ്പർ സിന്ദു സന്തോഷ്, എൻ. ജെ. ഷജിത്ത്, സി റ്റി ബേബി, സന്തോഷ് മാമല ,പി.റ്റി വിൻസന്റെ, അജൻ തുടങ്ങിയവർ നേതൃത്വം നൽകി
പ്രതികരിക്കാൻ ഇവിടെ എഴുതുക: