കല്‍പ്പറ്റ: ക്ലിപ്പി മൈസാന്റ് ഉടമയുടെ സാമ്പത്തിക ശ്രോതസ് പുറത്തുകൊണ്ടുവരണ മെന്ന് പ്രകൃതിസ്നേഹികള്‍ ആവശ്യപ്പെട്ടു. വയനാടിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥ തകര്‍ത്തവരാണ് ക്വാറി-ക്രഷര്‍ മാഫിയ. ഭരണ-പ്രതിപക്ഷ നേതാക്കളുടെ ഒത്താശയോടെയാണ് വയനാട്ടിനെ പാറ-മലകള്‍ പൊട്ടിച്ചുകടത്തിയത്. എന്നാല്‍ സര്‍ക്കാറിന് ലഭിക്കേണ്ടുന്ന റോയാലിറ്റിയുടേയോ നികുതിയുടെയോ ആയിരത്തില്‍ ഒരു ശതമാനം മാത്രമേ ഇവര്‍ നല്‍കുന്നുള്ളൂ. നഗ്നമായ കൊള്ളക്കെതിരെ വയനാട്ടിലെ പ്രകൃതി സ്നേഹികള്‍ ശബ്ദമുയര്‍ത്തിയത് കൊണ്ടാണ് ഇത്തരം മാഫിയകള്‍ക്ക് ചെറിയ തോതിലെങ്കിലും തടയിടാന്‍ സാധിച്ചത്. എന്നാല്‍ ഇതെല്ലാംമൂടിവച്ചിട്ടാണ് ക്ലിപ്പി മൈസാന്റ് ഉടമ കലക്ട്രേറ്റിനു മുന്പില് സമരം നടത്തുന്നത്. ഇയാള്‍ക്ക് പല സ്ഥലങ്ങളിലായി ഇരുപതോളം യൂണിറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനാവശ്യമായ സാമ്പത്തിക ശ്രോതസ് എവിടെനിന്നാണെന്ന് അന്വേഷിക്കണം.
പത്രസമ്മേളനത്തില്‍ എല്‍.ബാദുഷ, തോമസ് അമ്പലവയല്‍, കെ.പി.ജേക്കബ്, അബു പുക്കോട്ട്, സണ്ണി പടിഞ്ഞാറത്തറ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: