കൽപ്പറ്റ: വയനാട്ടിലെ വനവാസികളുടെ ബാങ്ക് വായ്പാകൾ മുഴുവൻ എഴുതിതള്ളണമെന്ന് കേരള ആദിവാസി സംഘം ആവശ്യപ്പെട്ടു. ബാങ്ക് വായ്പകൾ എഴുതി തള്ളുന്നതിൽ ഇരട്ടത്താപ്പ് നയം സ്വീകരിക്കുന്ന ബാങ്കുകളുടെയും വകുപ്പും മേധാവികളുടെയും അപക്വതയാണ് ഇതിന് കാരണം. ആദിവാസികളുടെ പ്രമോട്ടർ നിയമത്തിൽ സ്വജനപക്ഷപാതവും ഭവന നിർമ്മാണത്തിന്, അനാസ്ഥയും കാണിച്ചതിൽ പ്രതിഷേധിച്ച് ഈ മാസം ഒൻപതാം തിയതി ജില്ലയിലെ മുഴുവൻ ട്രൈബൽ എക്സ്റ്റഷൻ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്താന്‍ കൽപ്പറ്റയിൽ ചേർന്ന ആദിവാസി കൂട്ടായ്മ തീരുമാനിച്ചു. യോഗത്തിൽ പാലേരി രാമൻ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് സജി ശങ്കർ .പള്ളിയറ രാമൻ.പി.ജി.ആനന്ദ് കുമാർ. കെ മോഹൻ ദാസ് ,മുകുന്ദൻ പള്ളിയറ .കെ .എം പൊന്നു.ഇരുമൂട്ടൂർ കുഞ്ഞാമൻ.ശാന്തകുമാരി.സി എ ബാബു, എന്നിവർ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: