കൽപ്പറ്റ .അഴിമതിരഹിത ഭരണകൂടത്തെ സൃഷ്ടിക്കാൻ സംഘപ്രവർത്തനത്തിന് കഴിഞ്ഞെന്ന് അഡ്വ.കെ.കെ.ബൽറാം പറഞ്ഞു. കൽപ്പറ്റ ഫ്ളവർ ഷോ ഗ്രൗണ്ടിൽ നടന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ വിജയദശമി മഹോത്സവത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാശക്തിയും ധനശക്തിയും ആയുധ ശക്തിയും വേണ്ടുവോളം ഉണ്ടായിരുന്ന ഭാരതത്തിന് സംഘടിത സ്വഭാവം നഷ്ടപ്പെട്ടതുകൊണ്ടായിരുന്നു അടിമത്വം ഏറ്റുവാങ്ങേണ്ടി വന്നത് .വീണ്ടും ശക്തിശാലിയായ ഭാരതത്തെ സൃഷ്ടിക്കാൻ വേണ്ടിയാണ് ഡോക്ടർജി 1925ൽ സംഘം സ്ഥാപിച്ചത്.നീണ്ട92 വർഷത്തെ സംഘ പ്രവർത്തനത്തിന്റെ ഫലമായി എന്തു നേടി എന്ന ചോദ്യത്തിന്റെ ഉത്തരം ഭാരതം ഇന്ന് എല്ലാ മേഖലയിലും കൈവരിച്ച നേട്ടം തന്നെയാണ് .സംഘത്തെ വിലയിരുത്തുന്നവർ 2013ലേക്ക് തിരിഞ്ഞു നോക്കേണ്ടതാണ്. എല്ലാ മേഖലയിലും തകർച്ചയെ അഭിമുഖീകരിച്ച ഒരു കാലഘട്ടമായിരുന്നു അത്.ആ അവസരത്തിലായിരുന്നു 2013 ലെ വിജയദശമി നാളിൽ സർസംഘചാലക് മോഹൻജി ഭഗവത് ഭാരതത്തിൽ ഒരു ഭരണമാറ്റം ആവശ്യമാണെന്നും അതിനു വേണ്ടി പ്രവർത്തിക്കണമെന്നും സ്വയം സേവകരോട് ആഹ്വാനം ചെയ്തതും .ആ ആഹ്വാനം ചെവിക്കൊണ്ട സ്വയം സേവകർ രാപ്പകലില്ലാതെ പ്രവർത്തിച്ചതിന്റെ ഫലമായാണ് ഭാരതത്തിൽ ഇന്ന് കണ്ടു കൊണ്ടിരിക്കുന്ന പരിവർത്തനം വരാനിടയായത് .ഭാരതത്തെ സംബന്ധിച്ചിടത്തോളം രാഷ്ട്രത്തെ കാർന്നുതിന്നു കൊണ്ടിരിക്കുന്ന വിപത്ത് അഴിമതിയായിരുന്നു.അഴിമതി രഹിത സർക്കാറിനെ പ്രതിഷ്ഠിക്കാൻ സ്വയം സേവകർക്ക് സാധിച്ചതു തന്നെ ഏറ്റവും വലിയ നേട്ടമാണ് .സംഘ പ്രവർത്തനത്തിന്റെ നേട്ടം തന്നെയാണത്. ഇന്ന് രാജ്യത്തിനകത്തും പുറത്തും തലയുയർത്തി നിൽക്കുന്ന ഒരു ഭാരതത്തെയാണ് ഏവർക്കും കാണാനാവുന്നത്.പരിപാടിയിൽ റിട്ടയേഡ് ഡി.എം.ഒ.ഡോ.കെ.പി.വിനോദ് ബാബു അദ്ധ്യക്ഷത വഹിച്ചു.ജില്ലാസംഘചാലക് എം.എം.ദാമോദരൻ മുഖ്യാതിഥി ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: