തിരുവല്ല: ശബരിമല തീര്‍ഥാടനം തുടങ്ങാന്‍ ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ കണ്ണില്‍ പൊടിയിടാന്‍ സര്‍ക്കാര്‍ ശ്രമം. മൊത്തം 62 കോടിയുടെ പണികള്‍ക്ക് ഭരണാനുമതി ലഭിച്ചെങ്കിലും സമയബന്ധിതമായി തീര്‍ക്കാന്‍ കഴിയില്ലന്നാണ് വിലയിരുത്തല്‍.ഇതിനിടയില്‍ ഏറെ വിവാദങ്ങള്‍ ഉയര്‍ത്തിയ പുനലൂര്‍-പൊന്‍കുന്നം റോഡ് രണ്ട് കോടി ചെലവില്‍ കുഴികള്‍ അടച്ച് ശരിയാക്കാനുള്ള തീരുമാനത്തിനെതിരെ പ്രദേശിക ജനവികാരം ഉയര്‍ന്നിട്ടുണ്ട്.
തകര്‍ന്ന് തരിപ്പിണമായ റോഡില്‍ കുഴിയടയ്ക്കല്‍ പ്രഹസനമാണെന്നാണ് നാട്ടുകാരുടെ പക്ഷം.ലക്ഷങ്ങളുടെ അഴിമതിയാണ്ഓരോ തീര്‍ത്ഥാടനകാലത്തും കുഴിയടക്കലിലൂടെ നടക്കുന്നത്.
തമിഴ് നാട്ടില്‍ നിന്നും ഉള്‍പ്പെടെയുള്ള ശബരിമല തീര്‍ഥാടകര്‍ ഏറെ ആശ്രയിക്കുന്ന റോഡാണിത് . ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വിവിധ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ശബരിമലയിലേക്കുള്ള വാഹനതിരക്കും ആരംഭിക്കും. ശബരിമലയിലേക്കുള്ള യാത്ര ദുഷ്ക്കരമാവുന്ന വിധത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. റോഡ് അറ്റകുറ്റപണികള്‍ക്കായി ഇപ്പോള്‍ ലഭിച്ച 62 കോടിരൂപ കുഴിയടക്കലിന് മാത്രമെ തികയു. ഹൈക്കോടതി നിര്‍ദേശിച്ച 17 റോഡുകളും ഇതില്‍പ്പെടുന്നു ്.
ഒരിക്കലും നടക്കില്ലെന്ന് ഉറപ്പാണെങ്കിലും തീര്‍ഥാടനം തുടങ്ങുന്ന നവംബര്‍ 14ന് മുമ്പ് എല്ലാം നന്നാക്കുമെന്നാണ് വകുപ്പിന്റെ അവകാശവാദം. കനത്തമഴ ഇനിയും ഉണ്ടാകുമെന്നാണ് പ്രതീക്ഷ. മഴ സമയത്തുള്ള കുഴിയടക്കല്‍കൊണ്ട് ഒരു പ്രയോജനവും ഉണ്ടാകാറില്ല.
പത്തനംതിട്ട,കോട്ടയം,കൊല്ലം ജില്ലകളിലായി 17 റോഡുകളാണ് ശബരിമല പാതകളായി അംഗികരിച്ചിട്ടുള്ളത് .തിരുവല്ല-കുമ്പഴ റോഡ്, പുനലൂര്‍ മൂവാറ്റുപുഴ റോഡ്, എരുമേലി കണമല ഇലവുങ്കല്‍ , പത്തനംതിട്ട അടൂര്‍, പന്തളം കൈപ്പട്ടൂര്‍, ഇടമണ്‍ അത്തിക്കയം, മന്ദിരം വടശേരിക്കര, റാന്നി ചെറുകോല്‍പ്പുഴ, റാന്നി കോഴഞ്ചേരി, വടശേരിക്കര-ചിറ്റാര്‍-ആങ്ങമൂഴി, മാവേലിക്കര കോഴഞ്ചേരി റോഡുകളാണ് പ്രധാനമായുള്ളത്. അനുബ ന്ധറോഡായ എംസി റോ ഡിലും നിര്‍മ്മാണ പ്രവര് ത്ത നങ്ങള്പൂര്ത്തിയാക്കി യിട്ടില്ല.
ഈ റോഡുകളെല്ലാം തകര്‍ന്ന് ഗതാഗത യോഗ്യമല്ലാതായിരിക്കുകയാണ്. .നേരത്തെ ഉന്നത നിലവാരത്തില്‍ ടാറിംഗ് ചെയത റോഡുകളും ഇതില്‍പ്പെടും.
തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന പേരൂച്ചാല്പാലത്തിന്റെ നിര്‍മ്മാണവും എങ്ങുമെത്താതെ കിടക്കുന്നു.പത്തനംതിട്ടയ്ക്കുള്ള വിഹിതം കുറച്ചതും പ്രശ്നമായി. ഇക്കുറി ടെന്‍ഡര്‍ നേരത്തെ നടത്തിയെന്നാണ് വകുപ്പ് നല്കുന്ന വിവരം. ടികെ.റോഡിലും മറ്റും സുരക്ഷയൊരുക്കേണ്ടതായിട്ടുണ്ട്. തിരുവല്ല മുതല്‍ കുമ്പഴ വരെ ക്യാമറകള്‍ സ്ഥാപിക്കുന്നതിന് മൂന്ന് കോടി രൂപ ചെലവ് വരും.
സുരക്ഷായോഗത്തില്‍ പഠനം നടത്താന്‍ മോട്ടോര്‍ വാഹനവകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വാര്യാപുരം, ഇലന്തൂര്‍, നന്നുവക്കാട്, നെല്ലിക്കാല എന്നിവിടങ്ങള്‍ എല്ലാം അപകടമേഖലകളാണ്.ഇവിടെയും പ്രത്യേക ക്രമീകരണങ്ങ്ള് ആവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: