പുല്‍പ്പള്ളി :ടൗണില്‍ ബസ്സ്റ്റാന്റിന് സമീപമുള്ള സ്വകാര്യ ഷോപ്പിംഗ് കോംപ്ലക്സിലെ ജീവനക്കാരെ ഒരുപറ്റം കോളേജ് വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചതില്‍ പ്രതിക്ഷേധിച്ച് വ്യാപാരികള്‍ കടകളടച്ച് ടൗണില്‍ പ്രകടനം നടത്തി.
ഷോപ്പിംഗ് കോപ്ലക്സിലെ വാഹന പാര്‍ക്കിംഗ് സ്ഥലത്ത് ടൗണ്‍ പരിസരത്തെ സ്വാശ്രയ കോളേജിലെ വിദ്യാര്‍ത്ഥികള്‍ ബലമായി ഇരുചക്രവാഹനഹ്ങല് പാര്‍ക്ക് ചെയ്യാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്. മര്‍ദ്ദനമേറ്റ ഒരു ജീവനക്കാരനേയും മറ്റൊരു വനിതാജീവനക്കാരിയേയും സാമൂഹ്യ ആരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: