പള്ളുരുത്തി: പെരുമ്പടപ്പ് കോണം പടിഞ്ഞാറ് മുരുകാത്ഭുത ശിവക്ഷേത്രത്തിന് സമീപത്തെ ചതുപ്പില്‍ നിന്ന് കണ്ടെടുത്ത ഭദ്രകാളി വിഗ്രഹം ഒക്ടോബര്‍ 1ന് ബാലാലയത്തിലേക്ക് മാറ്റി പ്രതിഷ്ഠിക്കും. നിലവില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിന് സമീപമായാണ് പ്രതിഷ്ഠ നടക്കുക. 30ന് ചടങ്ങുകള്‍ ആരംഭിക്കും. പെരുമ്പടപ്പ് സ്വരൂപത്തിന് കീഴിലെ നാടുവാഴികള്‍ പരമ്പരകളായി ആരാധിച്ചു പോന്ന വിഗ്രഹമാകാമിതെന്ന് പഴമക്കാരും ചരിത്രരേഖകളും പറയുന്നു.
വിഗ്രഹം കണ്ടെത്തിയ സ്ഥലത്തുനിന്ന് ഏതാനും അടി ദൂരെ മാത്രമാണ് ഇവരുടെ ഭരണസിരാകേന്ദ്രം നിലനിന്നിരുന്നത്. രണ്ടു നൂറ്റാണ്ടിനു മുന്‍പത്തെ പഴക്കമെങ്കിലും വിഗ്രഹത്തിനുണ്ടെന്നും കണക്കാക്കപ്പെടുന്നു. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 9.30 ഓടെയാണ് ചെളിയില്‍ പുതഞ്ഞ വിഗ്രഹം കണ്ടെത്തിയത്. ഇപ്പോള്‍ വിഗ്രഹത്തെ ദര്‍ശിക്കാനും കാണിക്കയര്‍പ്പിക്കാനും ഭക്തജന പ്രവാഹമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: