പനങ്ങാട്: ഉദയത്തുംവാതില്‍ സെന്‍ട്രല്‍ റസിഡന്‍സ് അസോസിയേഷന്റെയും പാലാരിവട്ടം ഡോ.ടോണി ഫെര്‍ണാണ്ടസ് ഐ ആശുപത്രിയുടേയും സംയുക്താഭിമുഖ്യത്തില്‍ ഉദയത്തുംവാതില്‍ കടത്തുകടവു പരിസരത്ത് സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് നടത്തി. പനങ്ങാട് എസ്ഐ ജോസഫ് ഉദ്ഘാടനം ചെയ്തു. അസോസിയേഷന് പ്രസിഡന്റ് തോമസ് സെബാസ്റ്റിന് അദ്ധ്യക്ഷനായി. ഡോ. ജയ ബെന്നി (അമൃതാ ആശുപത്രി), ഡോ. മേരി വര്‍ഗ്ഗീസ് (സൂപ്രണ്ട്, മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി), ആഷ് (പിആര്‍ഒ, ഡോ.ടോണി ഫര്‍ണാണ്ടസ് ഐ ആശുപത്രി) എന്നിവര്‍ സംസാരിച്ചു. ഡോ. പ്രിയ, സുനില്‍, ജെസ്സി, രാധ, ആന്റണി, ഗിരിജ, വിജി രാജേഷ്, അശോകന്, സുരേഷ്, രാമകൃഷ്ണന് എന്നിവര്‍ നേതൃത്വം നല്കി. 200ല്‍ അധികം ആളുകള്‍ നേത്ര പരിശോധനക്കായെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: