പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നിയന്ത്രണങ്ങള്‍ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് നടപ്പാക്കുകയും പിന്നാലെ മന്ത്രിയെത്തി നിയന്ത്രണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പ്രഖ്യാപിക്കുന്നതും അയ്യപ്പഭക്തരോടുള്ളസര്ക്കാരിന്റെ ഇരട്ടത്താപ്പാണ് വെളിവാക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പമ്പയിലെ ബലിപ്പുരകള്‍ ക്ക് വനംവകുപ്പിന്റെ അനുമതിയില്ലെന്നും ബലിപ്പുരകള്പ്രവര്ത്തിച്ചാല് നിയമനടപടി എടുക്കുമെന്നും കഴിഞ്ഞദിവസം ഗൂഡ്രിക്കല്‍ റേഞ്ച് ഓഫീസര്‍ ദേവസ്വംകമ്മീഷണരെ രേഖാമൂലംഅറിയിച്ചതാണ്. ശബരിമലതീര്ത്ഥാടനത്തോടനുബന്ധിച്ച് ഭക്തര്‍ കാലങ്ങളായിഅനുഷ്ഠിക്കുന്ന ആചാരത്തിനാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തടയിടാന്‍ ശ്രമിച്ചത്. ഇത് ഭക്തരില്‍ വന്പ്രതിഷേധഉണ്ടായതിനെതുടര്ന്നാണ് പമ്പയിലെ ബലിതര്‍പ്പണത്തിന് വനം വകുപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തി എന്ന പ്രചാരണം അടിസ്ഥാന രഹിതമാണെപ്രസ്താവനയുമായി വനം മന്ത്രി കെ.രാജു രംഗത്തെത്തിയത്. ശബരിമല തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. എന്നാല്‍ അടിസ്ഥാന രഹിതമായ പ്രചാരണങ്ങള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിന് ഒക്ടോബര്‍ നാലിന് ദേവസ്വം മന്ത്രിയുടെ സാന്നിധ്യത്തില്‍ ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം തിരുവനന്തപുരത്ത് ചേരും. ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുള്ള വിഷയം സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ അത് ഉടന്‍ പരിഹരിക്കുമെന്നും, പരാതികള്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ 17ന് വീണ്ടും യോഗം ചേരുമെന്നുമാണ് മന്ത്രി പറഞ്ഞത്. ശബരിമലതീര്ത്ഥാടനക്കാലം ആരംഭിക്കുന്നതിന് മുമ്പ് ഇത്തരം തടസവാദങ്ങള്‍ വനംവകുപ്പ് ഉന്നയിക്കുന്നത് പതിവാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നിയമംതലനാരിഴകീറിപരിശോധിച്ച് ദര്‍ശനത്തിനെത്തുന്ന അയ്യപ്പഭക്തര്‍ക്ക് അസൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതും പതിവാണ്. ഇക്കുറി കന്നിമാസപൂജകള്‍ പൂര്‍ത്തിയാക്കി നടയടച്ച് സന്നിധാനത്തുനിന്നും തീര്‍ത്ഥാടകര്‍ പമ്പയിലെത്തുന്നതിനുമുമ്പുതന്നെ സന്നിധാനത്തേക്കുള്ള റോഡ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചങ്ങലകുറുകെ കെട്ടി അടച്ചതായി പരാതി ഉയര്‍ന്നിരുന്നു. മലയിറങ്ങിവന്ന ഭക്തരില്ചിലര് ചങ്ങലയില്‍ തട്ടി വീണതായും അക്ഷേപം ഉയര്‍ന്നിരുന്നു.സന്നിധാനത്ത് ടാക്ട്രര്റോഡ് പൂര്‍ത്തിയാക്കാനും വനനിയമങ്ങളുടെ തടസ്സം നിലനില്ക്കുന്നു.പുതിയ അന്നദാനമണ്ഡപത്തിന് സമീപമുള്ള ഒന്നുരണ്ട് മരങ്ഹള് വെട്ടിമാറ്റാനായി ദേവസ്വംബോര്‍ഡ് പണം അടച്ചെങ്കിലും അനുമതി വനംവകുപ്പ് വച്ചുതാമസിപ്പിക്കുന്നതായും ആക്ഷേപമുണ്ട്. ശബരി പീഠത്തിലെ വെടിവഴിപാടിനും വനനിയമങ്ങള്‍ ഉന്നയിച്ച് തടസ്സം സൃഷ്ടിക്കുന്നു. ഇത്തരത്തില്‍ അയ്യപ്പഭക്തര്‍ക്ക് തീര്‍ത്ഥാടനം സുഗമമാക്കാന്‍ സാഹായിക്കുന്നതിനുപകരം തടസ്സങ്ങള്‍ ഉയര്‍ത്താനാണ് വനംവകുപ്പിലെ ചിലരുടെ താല്പര്യം എന്ന ആശങ്കയും ഭക്തര്പങ്കുവെയ്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: