കൊച്ചി: ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പ്പനക്കാരുടെയും മക്കള്‍ക്ക് ഉപരിപഠനത്തിന് ഒറ്റത്തവണ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം. മെഡിക്കല്‍ബിരുദം, എഞ്ചിനീയറിംഗ്ബിരുദം, നഴ്സിംഗ്, പാരാമെഡിക്കല്‍, പോളിടെക്നിക്, ബിരുദം, ബിരുദാനന്തര ബിരുദം, എം.ബി.എ/എം.സി.എ വിഭാഗങ്ങളില്‍ ഓരോ ഇനത്തിലും സംസ്ഥാനതലത്തില്‍ അഞ്ച് വിദ്യാര്‍ഥികള്‍ക്ക് മാത്രമായിരിക്കും സ്കോളര്‍ഷിപ്പ്. നഴ്സിംഗ്, പാരാമെഡിക്കല്‍ വിഭാഗങ്ങളില്‍ നാല് വര്‍ഷ കാലയളവിലുളള ബിരുദ കോഴ്സുകളും മൂന്ന് വര്‍ഷത്തില്‍ കുറയാതെയുളള പോളിടെക്നിക് ഡിപ്ലോമ കോഴ്സുകളും മാത്രമേ പരിഗണിക്കുകയുളളൂ. വിദ്യാര്‍ഥികള്‍ കേരളത്തിലുളള കോളേജുകളില്‍ റഗുലറായി പഠിക്കുന്നവരും ക്ഷേമനിധി അംഗങ്ങളുടെ മക്കളുമായിരിക്കണം. അര്‍ഹതയുളളവര്‍ ഒക്ടോബര്‍ 17നകം നിശ്ചിത ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ ലോട്ടറി വെല്‍ഫെയര്‍ ഓഫീസര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക്: 0484-2351183.
പ്രതികരിക്കാൻ ഇവിടെ എഴുതുക: