കൊച്ചി: ഹെല്‍ത്തി കേരള ക്യാമ്പയിനിന്റെ ഭാഗമായി ഏഴിക്കര സാമൂഹികാരോഗ്യ കേന്ദ്രത്തിലെ പൊതുജനാരോഗ്യ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. ഹോട്ടലുകള്‍, കൂള്‍ബാറുകള്‍, കാറ്ററിങ്ങ് യൂണിറ്റുകള്‍, ഐസ് ഫാക്ടറികള്‍, ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങള്‍, സോഡ നിര്‍മാണ യൂണിറ്റുകള്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന. 14 സ്ഥാപനങ്ങള്‍ പരിശോധിച്ചു. ക്രമക്കേടുകള്‍ കണ്ട സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്കി. ഏഴിക്കര ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.ആര്. ജവഹര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ പി.ആര്. ലിബിന്, പി. രശ്മി എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. വരുംദിവസങ്ങളില്‍ പരിശോധന തുടരുമെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ വിനോദ് പൗലോസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: