കാക്കനാട്: വ്യോമഗതാഗത മന്ത്രാലത്തിന്റെ നിര്‍ദേശപ്രകാരം വിമാനത്താവളങ്ങളുടെ രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍ ഡ്രോണുകളും ലാന്റേണ്‍ കൈറ്റുകളും പറത്തുന്നത് നിരോധിച്ചു. സുരക്ഷാ ഭീഷണി, വ്യോമഗതാഗതത്തിന് തടസം എന്നീ കാരണങ്ങളാലാണ് എല്ലാത്തരം ഡ്രോണുകള്‍ക്കും ലാന്റേണ്‍ കൈറ്റുകള്ക്കും നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്. മൂന്നു മാസത്തേക്കാണ് നിരോധനം. പിന്നീട് സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം കാലാവധി ദീര്‍ഘിപ്പിച്ചേക്കാം. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരേ ഐപിസി സെക്ഷന്‍ 188 പ്രകാരം നിയമനടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: