കോലഞ്ചേരി: കോടിക്കണക്കിന് രൂപ കേന്ദ്രവിഹിതമായി സംസ്ഥാനങ്ങള്‍ക്ക് നല്കുമ്പോള് കൃത്യമായി പ്രയോജനപ്പെടുത്താത്ത നിഷേധാത്മകമായ നടപടിയാണ് സംസ്ഥാന സര്‍ക്കിന്റെ ഭാഗത്ത് നിന്നുള്ളതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്.
ബിജെപി കുന്നത്തുനാട് നിയോജകമണ്ഡലം സമിതിയുടെ ആഭിമുഖ്യത്തില്‍ കിഴക്കമ്പലത്ത് നടന്ന കൂട്ട ഉപവാസം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുന്നത്തുനാട് നിയോജകമണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാസങ്ങളായി തകര്‍ന്നു കിടക്കുന്ന റോഡുകളുടെ ശോച്യാവസ്ഥ ഉടന്‍ പരിഹരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
നിയോജകമണ്ഡലത്തിന്റെ കീഴിലുള്ള എട്ട് പഞ്ചായത്തുകളിലേക്കും പ്രതിഷേധസമരം വ്യാപിപ്പിക്കുവാന്‍ മണ്ഡലം കമ്മറ്റി തീരുമാനിച്ചു.
നിയോജകമണ്ഡലം പ്രസിഡന്റ് മനോജ് മനക്കേക്കര അദ്ധ്യക്ഷനായി. ബിജെപി ജില്ലാ വൈസ്പ്രസിഡന്റ് വി.എന്‍. വിജയന്, എം. സജികുമാര്‍, സി.എം. മോഹനന്, നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറിമാരായ കൃഷ്ണകുമാര്‍. കെ.ആര്, ശ്രീകാന്ത്. എസ്. കൃഷ്ണന്, ഇ.എന്‍. വാസുദേവന്‍, സി.പി. രവി, സരള പൗലോസ്, ടി.കെ. രാജു, പി.എന്‍. അശോകന്, വി.വി. സുഭാഷ്, എം.എ. സിന്ധു, സി.പി. മനോജ്, കെ.ബി. രാജന്, സി.എം. നാസര്‍, പി.സി. കൃഷ്ണന്, എം.ജി. അനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: