കോഴഞ്ചേരി: സി.കേശവന് പ്രതിമയുടെ ചുറ്റുമതില്‍ പൊളിക്കുവാനുള്ള ശ്രമത്തിനെതിരെ എസ്എന്‍ഡിപി യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും സമ്മേളനവും നടന്നു.
കോഴഞ്ചേരിയിലെ വെള്ളക്കെട്ടിന് മറ്റ് പരിഹാരമാര്ഗ്ഗങ്ങളുള്ളപ്പോള് കേശവന് സ്ക്വയര്‍ പൊളിക്കുവാനുള്ള നീക്കം ചില സ്വകാര്യ വ്യക്തികളെ സഹായിക്കുവാനാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് പത്തനംതിട്ട യൂണിയന് പ്രസിഡന്റ് കെ. പത്മകുമാര്‍ പറഞ്ഞു. സി. കേശവന്റെ പ്രസിദ്ധമായ കോഴഞ്ചേരി പ്രസംഗത്തെ അനുസ്മരിപ്പിക്കുന്നതിന് കോഴഞ്ചേരിയില്‍ സ്ഥാപിച്ച പ്രതിമയുടെ ചുറ്റുമതില്‍ പൊളിച്ചുനീക്കാനുള്ള ശ്രമത്തിനെതിരെ എസ്എന്‍ഡിപി യോഗം യൂത്ത് മൂവ്മെന്റ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ടി.ബി. ജംഗ്ഷനില്‍ നിന്നും ആരംഭിച്ച പ്രകടനം ടൗണ്‍ ചുറ്റി സി. കേശവന്സ്ക്വയറില് സമാപിച്ചു. തുടര്‍ന്നു നടന്ന പ്രതിഷേധ യോഗത്തില്‍ കോഴഞ്ചേരി യൂണിയന് പ്രസിഡന്റ് സതീഷ് ബാബു അധ്യക്ഷത വഹിച്ചു. സി. കേശവന് സ്ക്വയര്‍ എസ്എന്‍ഡിപി യൂണിയന്റെ പരിധിയിലാകുന്നിടത്തോളം അത് സംരക്ഷിക്കാനുള്ള ബാധ്യത യോഗത്തിനുണ്ടെന്ന് സതീഷ് ബാബു പറഞ്ഞു.
വികസനത്തിന്റെ പേരില്‍ മറ്റ് ലക്ഷ്യങ്ങളോടെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത് സമൂഹത്തിന് നല്ലതല്ലെന്ന് കോടുകുളഞ്ഞി മഠാധിപതി ശിവബോധാനന്ദ സ്വാമികളും പറഞ്ഞു. ്എന്‍ഡിപി യോഗം അസി. സെക്രട്ടറി പി. എസ്. വിജയന് എന്നിവര്‍ സംസാരിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി പ്രസിഡന്റ് ജിനു ദാസ്, സെക്രട്ടറി രാഗേഷ്, സോളമന് എന്നിവരുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: