സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ സിനിമയിലെ ചെമ്പാവില്‍ പുന്നലിന് ചോറോ… എന്ന് തുടങ്ങുന്ന പാട്ടിനുശേഷം നാവില്‍ വെള്ളം ഊറിക്കുന്ന മറ്റൊരു പാട്ട് കൂടി. ചിത്രീകരണം പുരോഗമിക്കുന്ന ക്യൂബന്‍ കോളനിയിലെ അങ്കമാലി മാങ്ങാക്കറി കണ്ടോടിമോളേ… എന്ന ഗാനമാണ് ട്രെന്ഡായിക്കൊണ്ടിരിക്കുന്നത്. ആക്ഷന്‍ ഹീറോ ബിജുവിലൂടെ നടനായും ഗായകനായും സിനിമയില്‍ അരങ്ങേറിയ അരിസ്റ്റോ സുരേഷാണ്ഗായകന്.
സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നതിന് മുമ്പേ ക്യൂബന്‍ കോളനി ഏറെ ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു. അങ്കമാലി ഡയറീസിന് ശേഷം അങ്കമാലിയുടെ പശ്ചാത്തലത്തിലുള്ള സിനിമയാണ് ക്യൂബന്‍ കോളനി. സിനിമയിലെ ആദ്യഗാനമാണ് കഴിഞ്ഞദിവസം പ്രേക്ഷകരിലേയ്ക്ക് എത്തിയത്. പാട്ട് യൂട്യൂബില്‍ റിലീസായതോടെ ആയിരക്കണക്കിനുപേരാണ് പാട്ട് കേട്ടത്. സിനിമയുടെ സംവിധായകന് മനോജ് വര്‍ഗ്ഗീസ് തന്നെയാണ് പാട്ടിന്റെ വരികളെഴുതിയിരിക്കുന്നത്. അലോഷ്യ കാവുംപുറത്താണ് ഗാനത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.
നാട്ടിലെ ഒരു വിവാഹത്തലേന്ന് നടക്കുന്ന പരിപാടിയാണ് പാട്ടിന്റെ പശ്ചാത്തലം. ന്യൂജെന്‍ സിനിമയിലും തനി നാടന്‍ ഭാഷയില്‍ കൊതിയൂറുന്ന പാചകവും അരിസ്റ്റോ സുരേഷിന്റെ ശബ്ദവും പ്രേക്ഷരെ ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്. അങ്കമാലി മാങ്ങാക്കറിയുണ്ടാക്കുന്ന രീതിയും പാട്ടിലൂടെ മനോജ് വിവരിക്കുന്നുണ്ട്. അഞ്ചുചെറുപ്പക്കാരുടെ സൗഹൃദത്തിന്റെ കഥപറയുന്ന ചിത്രം ഒക്ടോബറോടുകൂടി ചിത്രീകരണം പൂര്‍ത്തിയാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: