മൂവാറ്റുപുഴ: വാഹന പരിശോധനക്കിടെ മതിയായ രേഖകളില്ലാതെ കൊണ്ടുവന്ന യൂറിയ മൂവാറ്റുപുഴ പോലീസ് പിടികൂടി. ഡ്രൈവര്‍ പാലക്കാട് ചിറ്റൂര്‍ ചന്ദ്രപുര വീട്ടില്‍ വത്സന് (38)നെയും ലോറിയും വളവും കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാത്രി നടന്ന പരിശോധനയിലാണ് വാഹനം പിടികൂടിയത്. പാലക്കാട് നിന്ന് തൊടുപുഴക്ക് കൊണ്ടുപോകുകയായിരുന്നു. രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും നല്‍കാതെ വന്നതോടെ വാഹനവും ഡ്രൈവറേയും മൂവാറ്റുപുഴ സ്റ്റേഷനിലെത്തിച്ചു. ഇന്നലെ രാവിലെ കൃഷി വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. യൂറിയ ആണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കേ സെടുത്തു. 200 ചാക്കുകളിലായി 10 ടണ്‍ യൂറിയയാണ് കണ്ടെത്തിയത്. കാര്‍ഷികാവശ്യത്തിനായി ഉപയോഗിക്കുന്ന യൂറിയ വ്യവസായ ആവശ്യങ്ങള്‍ക്കായി കടത്തികൊണ്ടു പോകുകയായിരുന്നുവെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: