കോഴഞ്ചേരി: ടൗണില്‍ സി. കേശവന് സ്ക്വയറിന് സമീപത്തെ ഓട നിര്‍മ്മാണം തര്‍ക്കത്തെതുടര്‍ന്ന് നിര്‍ത്തിവെച്ചു. നിരന്തരമായ മാധ്യമവാര്‍ത്തകളുടെയും, നിവേദനങ്ങളുടെയും ഫലമായി എംഎല്‍എ മുഖേന പൊതു മരാമത്ത് വകുപ്പുമന്ത്രിയുടെ ഓഫീസില്‍നിന്നും നിര്‍മ്മാണ പ്രവര്‍ത്തനത്തിന് അനുമതി ലഭിച്ചിരുന്നു.
കേശവന് സ്ക്വയറിന് സമീപത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കാന് സിപിഎം ശ്രമം നടത്തിയപ്പോള്‍ പ്രതിഷേധവുമായി എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ രംഗത്തെത്തി. പിഡബ്ല്യുഡി വിഭാഗം കേശവന് സ്ക്വയറിന് സമീപത്തെ വെള്ളക്കെട്ടിന് പരിഹാരം കാണുവാനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു.
പ ിഡബ്ല്യുഡിയുടെ നേതൃത്വത്തില്‍ നിര്‍മ്മിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ അവകാശ വാദങ്ങള്‍ തങ്ങളുടെ മേല്‍നോട്ടത്തിലാണെന്ന് വരുത്തിതീര്‍ക്കുവാന്‍ സിപിഎം പ്രാദേശിക നേതാക്കന്മാര് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
ഇത് പ്രതിഷേധത്തിനും ഇടയാക്കി. ഒന്നാം ഘട്ടത്തില്‍ കേശവന് സ്ക്വയറിന്റെ മുന്നിലുള്ള കുറച്ചുഭാഗം ഇളക്കിമാറ്റി ഓടനിര്മ്മിക്കുവാന് ശ്രമിക്കുകയും ചെയ്തിരുന്നു. ഇതറിഞ്ഞ് എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ രാത്രി പ്രതിഷേധവും സമരവുമായി രംഗത്തെത്തിയതിനെ തുടര്‍ന്ന് പണി താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.
എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ സിപിഎമ്മിനെതിരെ മുദ്രാവാക്യം വിളിയും പ്രതിഷേധവുമായി രംഗത്തെത്തിയത് തര്‍ക്കങ്ങള്‍ക്കും വഴിവെച്ചു. ഈ ഭാഗങ്ങളില്‍ മുമ്പുണ്ടായിരുന്ന ഓടകള്‍ സ്വകാര്യ വ്യക്തികള്‍ മണ്ണിട്ടുനികത്തി കെട്ടിടം നിര്‍മ്മിച്ചതിനെ തുടര്‍ന്നാണ് ഓട ഇല്ലാതാവുകയും വെള്ളക്കെട്ട് രൂപപ്പെടുകയും ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: