മണ്ണാര്‍ക്കാട്: റോഡിലേക്ക് ചാഞ്ഞ് നില്ക്കുന്ന മരങ്ങള്‍ യാത്രക്കാര്‍ക്ക് ഭീഷണിയുയര്‍ത്തുന്നു. ആനമൂളി മുതല്‍ മുക്കാലി വരെയുള്ള സ്ഥലങ്ങളില്‍ റോഡിലേക്ക് ചരിഞ്ഞു നില്ക്കുന്ന മരങ്ങളാണ് മഴക്കാലത്തും വേനല്‍ക്കാലത്തും ഒരുപോലെ യാത്രക്കാര്‍ക്ക് ഭീഷണിയുയര്‍ത്തുന്നത്.
മഴക്കാലങ്ങളില്‍ മരങ്ങള്‍ക്കടിയിലെ മണ്ണ് ഒഴികിപോകുന്നതോടുകൂടി വേരുകള്‍ക്ക് ബലക്ഷയം സംഭവിച്ച് ഇവ റോഡിലേക്ക് മറിഞ്ഞ് വീണ് അപകടങ്ങളും ഗതാഗത തടസവും ഉണ്ടാകുന്നു.വനംവകുപ്പ് അധികൃതരോ റോഡ്സുരക്ഷ ഉദ്ധ്യോഗസ്ഥരുടെ ഇതിനെതിരെ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നാണ് ജനങ്ങള്‍ പറയുന്നത്. ഭീഷണിയുയര്‍ത്തുന്ന മരങ്ങള്‍ വെട്ടിമാറ്റണമെന്ന ആവശ്യം യാത്രക്കാരിന് നിന്നും നാട്ടുകാരില്‍നിന്നും ഉയരുന്നുണ്ട്.
വേനല്‍ക്കാലങ്ങളില്‍ മരങ്ങള്‍ രോഡിലേക്ക് കടപുഴകി വീണ് ഗതാഗതം തടസ്സപ്പെടുന്നത് ഇവിടെ പതിവാണ്. 15 കി.മി.ദൂരം വരുന്ന ഒട്ടുമിക്ക ഹെയര്‍പ്പിന്‍ വളവുകളില്‍ പലഭാഗത്തും ഇത്തരത്തില്‍ റോഡിലേക്ക് ചരിഞ്ഞു നില്ക്കുന്ന മരങ്ങളുണ്ട്.
ജനങ്ങള്‍ക്ക് ഇത്തരത്തില്‍ ഭീഷണിയാകുന്ന മരങ്ങള്‍ വെട്ടി മാറ്റുവാന്‍ നിയമം ഉണ്ടെങ്കിലും അത് ഇവിടെ പാലിക്കപെടുന്നില്ലെന്ന പരാതി ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസത്തെ മഴയില്‍ റോഡരികിലെ മരങ്ങളില്‍ ചിലത് നിലംപതിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: