പാലക്കാട്:ഈ വര്‍ഷത്തെ സ്വരലയ കലാമണ്ഡലം രാമന്‍കുട്ടി നായര്‍ പുരസ്കാരം പ്രശസ്ത ഗായകന് പി.ജയചന്ദ്രന്. ഗാനരംഗത്തെ സമഗ്രമായ സംഭാവന കണക്കിലെടുത്താണ് പുരസ്കാരം.
ഒക്ടോബര്‍ ഒന്ന് മുതല്‍ പതിനൊന്നു വരെ പാലക്കാട് നടക്കുന്ന സ്വരലയ നൃത്ത സംഗീതോത്സവത്തിന്റെ സമാപന ദിവസം കേരള നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് ആദരപത്രവും,പുരസ്കാര ശില്പവും, അംഗവസ്ത്രവും, ഇരുപയ്യായിരം രൂപയും അടങ്ങുന്നതാണ് പുരസ്കാരം നല്‍കും.മണ്ണൂര്‍ രാജകുമാരനുണ്ണി, എന്‍.രാധാകൃഷ്ണന് നായര്‍, അപ്പുകുട്ടന്‍ സ്വരലയം, എന്‍.എന്‍.കൃഷ്ണദാസ്, ടി.ആര്.അജയന് എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാരം നിര്‍ണയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: