വെള്ളിയാഴ്ച റിലീസായ വിശാല്‍ ചിത്രം തുപ്പറിവാലന്‍ പണംകൊയ്യുമെന്ന് റിപ്പോര്‍ട്ട്. എല്ലാരീതിയിലും മികവു പുലര്‍ത്തുന്ന ചിത്രം സസ്പെന്‍സ് ത്രില്ലറാണ്.ഷെര്‍ലക് ഹോംസിന്റെ കഥകളില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത് തമിഴിലെ വേറിട്ട ശൈലിക്കുടമയായ മിഷ്ക്കിലാണ്. മിഷ്ക്കില് ചിത്രങ്ങളുടെ പുതുമ പ്രതീക്ഷിച്ചെത്തുന്ന പ്രേക്ഷകനെ ചിത്രം നിരാശപ്പെടുത്തുന്നില്ല.
അന്വേഷണം ലഹരിയാക്കിയ കഥാപാത്രമാണ് വിശാലിന്റെത്.
കുറ്റം നടന്നാല്‍ ഒരു തെളിവ് എവിടെയെങ്കിലും അവശേഷിക്കുമെന്ന സ്വാഭാവിക സത്യത്തെ മുന്‍നിര്‍ത്തി കാണികളെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുംവിധമാണ് ചിത്രത്തിന്റെ ഗതി.അതോടൊപ്പം കേവലം ത്രില്ലറിനപ്പുറം വൈകാരികമായി പിടിച്ചിരുത്താനും ചിത്രത്തിനാകുന്നുണ്ട്. വിശാല്‍ ഫിലിം ഫാകറ്ററിക്കുവേണ്ടി വിശാല്‍ തന്നെയാണ് നിര്‍മ്മാണം. അരോള്‍ കോറെല്ലി സംഗീതം. ആന്‍ഡ്രിയ ജര്‍മിയ,അനു ഇമ്മാനുവല്‍,വിനയ് റായ്,പ്രസന്ന തുടങ്ങിയവരും പ്രധാന താരങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: