കശ്മീര്‍: കശ്മീരിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് കശ്മീരിലെത്തി. ജമ്മുകശ്മീർ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി, ഗവർണർ എൻ എൻ വോറ സംസ്ഥാന പോലീസ് മേധാവികൾ, സൈനിക ഉദ്യോഗസ്ഥർ എന്നിവരുമായി അദ്ദേഹം ചർച്ച നടത്തും.
കശ്മീരിലെ പ്രശ്നപരിഹാരത്തിന് ആരുമായും ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് നേരത്തേ രാജ്നാഥ് സിങ് വ്യക്തമാക്കിയിരുന്നു. കശ്മീരിന്റെ വികസനത്തിനായി കേന്ദ്രം അനുവദിച്ച എണ്‍പതിനായിരം കോടിയുടെ വികസനപദ്ധതികളുടെ അവലോകനവും മന്ത്രി നടത്തും.
ഇതിനുപുറമെ സുരക്ഷാകാര്യങ്ങള്‍ വിലയിരുത്താനായുള്ള ഉന്നതതലയോഗത്തിലും മന്ത്രി പങ്കെടുക്കും. കശ്മീരിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച് ശ്രീനഗറിലെ കോളേജ് വിദ്യാര്‍ത്ഥികള്‍, കശ്മീരി പണ്ഡിറ്റുകള്‍ തുടങ്ങിയവരുമായും മന്ത്രി ആശയവിനിമയം നടത്തും. കശ്മീരിനുശേഷം രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ജമ്മുവിലെത്തുന്ന മന്ത്രി രജൗരിയിലെ ബിഎസ്എഫ് ക്യാമ്പിലും സന്ദര്‍ശിക്കും.
കശ്മീരിലെ വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ക്കായി പാക്കിസ്ഥാനില്‍ നിന്ന് പണം കൈപറ്റിയെന്ന കേസില്‍ വിവിധ സംഘടനാനേതാക്കളെ എന്‍ഐഎ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ആഭ്യന്തരമന്ത്രിയുടെ കശ്മീര്‍ സന്ദര്ശനമന്നതും ശ്രദ്ധേയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: