അഹമ്മദാബാദ്; രാജ്യത്ത് ഏറ്റവും കുറവ് ദളിതര്‍ക്കെതിരായ ആക്രമണം നടക്കുന്ന സംസ്ഥാനം ഗുജറാത്തെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ പ്രചരണത്തിനാണ് ഗുജറാത്തില്‍ എത്തിയതായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ മാസമാദ്യമാണ് പ്രചരണത്തിന് തുടക്കം കുറിച്ചത്.
പട്ടേല്‍ സംവരണ പ്രക്ഷോഭങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് അടുക്കുമ്ബോള്‍ ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയുമായി അടുക്കുമെന്നായിരുന്നു പാര്‍ട്ടി അധ്യക്ഷന്റെ പ്രതികരണം. യുവാക്കള്‍ക്കിടയില്‍ ബിജെപിയുടെ സ്വാധീനം വര്‍ധിപ്പിക്കാനായി നിരവധി പ്രവര്‍ത്തനങ്ങളാണ് പാര്‍ട്ടി നടത്തുന്നത്.
ഇതിനായി അധിഖാം ഗുജറാത്ത് യുവ ടൗണ്‍ ഹാള്‍ എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ അമിത് ഷാ ഒന്നര ലക്ഷത്തോളം യുവാക്കളുമായി ഓണ്‍ലൈന്‍ വഴി സംവദിക്കും. വിവിധ ഭാഗങ്ങളില്‍ നിന്നായി 16നും 35നും ഇടയിലുള്ള യുവാക്കളാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: