ന്യൂയോര്‍ക്ക്: ഇന്ത്യയുടെ സാനിയ മിര്‍സ, ചൈനയുടെ ഷുവായ് പെങ്ങ് സഖ്യം യുഎസ് ഓപ്പണ്‍ വനിതാ ഡബിള്‍സിന്റെ സെമിഫൈനലില്‍ തോറ്റുപുറത്തായി. നാലാം സീഡായ സാനിയ മിര്‍സ- ഷുവായ് പെങ്ങ് ടീമിനെ സ്വിസിന്റെ പരിചയ സമ്പന്നയായ മാര്‍ട്ടിന ഹിങ്ങിസും ചൈനീസ് തായ്പേയിയുടെ യുങ്ങ് ജാന്‍ ചാനും ചേര്‍ന്ന സഖ്യം നേരിട്ടുളള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു.
സ്കോര്‍ 6-4,6-4.മാര്‍ട്ടിന ഹിങ്ങിസ് – ജാന്‍ ചാന് സഖ്യം ഫൈനലില്‍ ചെക്കിന്റെ ലൂസി- കാതറീന ടീമിനെ നേരിടും. സെമിയില്‍ ലൂസി- കാതറീന ടീം ചെക്കിന്റെ തന്നെ സഫറോവ- സ്ട്രൈക്കോവ ടീമിനെ നേരിട്ടുളള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. സ്കോര്‍ 6-2,7-5.
പ്രതികരിക്കാൻ ഇവിടെ എഴുതുക: