അടൂര്‍: ശ്രീകൃഷ്ണ ജയന്തി ആഘോഷം ഹൈന്ദവ ജനതയുടെ അവകാശമാണെന്നും കേരളത്തില്‍ സിപിഎം ഈ അവകാശങ്ങളെ ധ്വംസിക്കുന്ന നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും വിഎച്ച്പി സംസ്ഥാന പ്രസിഡന്റ് എസ്.ജെ.ആര് കുമാര്‍.
ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ക്ക് ബദലായി സിപിഎം സംഘടിപ്പിക്കുന്ന ബാലദിനം പോലുള്ള പരിപാടികള്‍ മഹാത്മാക്കളെ അവഹേളിക്കുന്നതാണെന്നും ഇതിന്റെ മറവില്‍ വ്യാപക അക്രമങ്ങളാണ് കണ്ണൂരുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ മുന്‍ വര്‍ഷങ്ങളില്‍ സിപിഎം നടത്തിയതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. ഇക്കൊല്ലവും സര്‍ക്കാരിന്റെയും പോലീസിന്റെയും പിന്തുണയോടുകൂടി മാര്‍ക്സിസ്റ്റ് പാര്‍ട്ടി ശോഭായാത്രകള്‍ തടസ്സപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
ശോഭായാത്രയുടെ സുഗമമായ നടത്തിപ്പിനായി ജൂലൈ മാസത്തില്‍ തന്നെ പോലീസ് അനുവാദത്തിനുള്ള അപേക്ഷകള്‍ കണ്ണൂര്‍ ജില്ലയിലെ എല്ലാ സ്ഥലങ്ങളിലും നല്‍കിയിരുന്നെങ്കിലും പല സ്ഥലങ്ങളിലും പോലീസ് അനുമതി നല്‍കിയില്ല. മാര്സിസ്റ്റ്കാരും ഇതേസമയം തന്നെ പരിപാടികള്‍ സംഘടിപ്പിക്കാന്‍ അപേക്ഷ നല്‍കിയെന്നാണ് പോലീസ് ഇതിന് നിരത്തുന്ന ന്യായം.
എന്നാല്‍ ശ്രീകൃഷ്ണ ജയന്തി മാറ്റുവാന്‍ പറ്റാത്ത ഒന്നാണെന്നും സിപിഎം സംഘടിപ്പിക്കുന്ന ബാലദിനം ഡിസംബര്‍ 28നാണ് ആഘോഷിക്കാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഹൈന്ദവ ആചാരാനുഷ്ഠാനങ്ങളെ ലംഘിക്കുന്നതും സാധാരണക്കാരെ അക്രമത്തിലേക്ക് നയിക്കുന്നതുമായ സിപിഎമ്മിന്റെ ഇത്തരം നിലപാടുകള്‍ക്കെതിരെ ശക്തമായ ജനമുന്നേറ്റം ഉണ്ടാകണം.
ക്ഷേത്രങ്ങളില്‍ ആരാധന നടത്താനുള്ള അവകാശം നാനാജാതി മതസ്ഥര്ക്കുമുണ്ടെന്നും എല്ലാവര്ക്കും ക്ഷേത്രങ്ങളില്‍ പ്രവേശനം നടത്തുവാനുള്ള നിലപാടുകള്‍ക്കാണ് വിശ്വഹിന്ദു പരിഷത്ത് പ്രാമുഖ്യം നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: