കൂറ്റനാട്:ചേക്കോട് ക്വാറിയിലെ മത്സ്യങ്ങള്‍ ചത്തുപൊന്തുന്നു. ചേക്കോട് മില്ലിന് സമീപത്തുളള അര ഏക്കറിലേറെ വലുപ്പം വരുന്ന ക്വാറിയിലെ മത്സ്യങ്ങളാണ് കഴിഞ്ഞ് ദിവസങ്ങളായി ചത്ത് പൊന്തുന്നത്.
ഈ മേഖലയിലെ നൂറ് കണക്കിന് കുടുംബങ്ങള്‍ കുളിക്കാനും വസ്ത്രങ്ങള്‍ അലക്കാനും കാര്‍ഷിക ആവശ്യങ്ങള്‍ക്കും വെളളം ഉപയോഗിക്കുന്ന ക്വാറിയാണിത്.
ക്വാറിയിലെ സിലോപ്പി ഇനത്തിലുളള മത്സ്യങ്ങളാണ് ചത്ത് പൊന്തുന്നത്.കടുത്ത വേല്‍ക്കാലത്തും പോലും ഇവിടെ വെളളം നിറഞ്ഞ് നില്‍ക്കാറുണ്ട്.
ഇപ്പോള്‍ 30 മീറ്റര്‍ ആഴത്തില്‍ വെളളവുമുണ്ട്.സ്വകാര്യ വ്യക്തിയുടെ പറമ്പിലുളള ക്വാറിയാണിത്. മത്സ്യങ്ങള്‍ ചത്ത് പൊന്തി വന്നതോടെ നാട്ടുകാര്‍ ക്വാറിയിലെ വെളളം ഉപയോഗിക്കുന്നത് നിര്‍ത്തിയിരിക്കുകയാണ്.നാട്ടുകാര്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: