കൊല്ലങ്കോട്:തുടര്‍ച്ചയായി അപകടം ഉണ്ടാവാറുള്ള വള്ളുവക്കുണ്ട് വളവില്‍ പാഴ്ച്ചെടികളും സ്വകാര്യ വ്യക്തികളുടെ മരക്കൊമ്പുകളും അപകടഭീഷണിയുയര്‍ത്തുന്നു. വളവ് തിരിഞ്ഞ് എതിരെ വരുന്ന വാഹനങ്ങളെ കാണാന്‍ കഴിയാത്ത വിധം ചെടികള്‍ പാതയിലേക്ക് തള്ളി നില്ക്കുന്നതിനാല് ഈ മേഖലയില്‍ അപകടം പതിവാകുന്നു.
അന്തര്‍ സംസ്ഥാന പാതയായ ഗോവിന്ദാപുരം മംഗലം പാതയില്‍ വട്ടേക്കാടിനും വള്ളുവക്കുണ്ടിനും ഇടയക്ക് അപകടത്തില്‍പ്പെട്ട് നിരവധി പേര് മരിക്കാനിടയായിട്ടുണ്ട്. വാഹനങ്ങളുടെ അമിതവേഗതയും പാതയുടെ വളവും എതിരെ വരുന്ന വാഹനഞ്ഞ കാണാന്‍ കഴിയാത്ത വിധമുള്ള മരച്ചില്ലകളും അപകടത്തിനെ വഴിയൊരുക്കുന്നു.
മതിയായ സിഗ്നല്‍ സംവിധാനം ഒരുക്കുന്നതിലും ബന്ധപ്പെട്ടവകുപ്പ് ജാഗ്രത കാണിക്കാത്തതും അന്തര്‍ സംസ്ഥാന പാതയില്‍ അപകടത്തിനു കാരണമാകുന്നു. കഴിഞ്ഞ മാസം രാത്രിയില്‍ തൃശ്ശൂരില്‍ നിന്നു ഗോവിന്ദാപുരത്തേക്ക് സര്‍വീസ് നടത്തുന്ന ബസ് അപകടത്തില്‍പ്പെടാന്‍ കാരണവും എതിരെ വരുന്ന വാഹനത്തെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചതായും പറയുന്നു. വള്ളുവക്കുണ്ട് മുതല്‍ വട്ടേക്കാട് സര്‍ക്കാര്‍ സ്ക്കൂള് വരെയുള്ള പാതയുടെ ഇരുവശങ്ങളിലെ പാഴ്ച്ചെടികളും പാതയിലേക്ക് തള്ളിനില്ക്കുന്ന മരക്കൊമ്പുകളും മുറിച്ചു മാറ്റാന്‍ ബന്ധപ്പെട്ടവകുപ്പ് മേധാവികള്‍ നടപടിയെടുക്കണമെന്നാവശ്യം ശക്തമാണ്.
രാത്രികാലങ്ങളില്‍ അപകടവളവും അപകടമേഖലയാണെന്നറിയാന് റിഫ്ലക്റ്റര്‍ സംവിധാനം സ്ഥാപിച്ചില്ലെങ്കില്‍ വരുംദിവസങ്ങളിലും അപകടങ്ങള്‍ വര്‍ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: