കോട്ടയം: കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളെയും തീര്‍ത്ഥാടന കേന്ദ്രങ്ങളെയും ബന്ധിപ്പിച്ച് ടൂറിസം വകുപ്പ് ആവിഷ്ക്കരിച്ച ഗ്രീന്‍ ടൂറിസം പദ്ധതി കടലാസില്‍ ഒതുങ്ങുന്നു.
ഇന്ത്യയില്‍ ആദ്യമായി വിനോദവും തീര്‍ത്ഥാടനവും സംയോജിപ്പിച്ച് നടപ്പാക്കുന്ന പദ്ധതിയെന്നാണ് ടൂറിസം വകുപ്പ് അവകാശപ്പെട്ടത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.
ഏറെ കൊട്ടിഘോഷിച്ച് തുടങ്ങിയ പദ്ധതി എങ്ങനെ നടപ്പാക്കണമെന്നറിയാതെ സ്തംഭനാവസ്ഥയിലാണ്. ഉയര്‍ന്ന മലനിരകള്‍ കാണാനെത്തുന്ന സഞ്ചാരികള്‍ക്കുള്ള സുരക്ഷാ സൗകര്യങ്ങള്‍ പദ്ധതിക്കായി തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ ഇപ്പോഴുമില്ല.
ഗ്രീന്ടൂറിസത്തിന്റെ പ്രധാന കവാടമായി പാലായെയാണ് തെരഞ്ഞെടുത്തത്. പദ്ധതിയില്‍ കടപ്പാട്ടൂര്‍, നാലമ്പലങ്ങള്‍, ഭരണങ്ങാനം എന്നീ ആരാധാനലയങ്ങളും ഹരിത വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഇലവീഴ പുഞ്ചിറ, മാറമ്മല, അയ്യന്പാറ, ഇല്ലിക്കല്‍ കല്ല്, വാഗമണ്‍ തുടങ്ങിയവ ഉള്‍പ്പെട്ടിരുന്നു.
സാഹസിക ടൂറിസത്തിന്റെ പ്രോത്സാഹനത്തിനായി ഇവിടങ്ങളില്‍ ട്രക്കിംഗ് പാതയും ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. പ്രധാനകവാടമായ പാലായില്‍ അമ്യൂസ് മെന്റ് പാര്‍ക്ക് ഉള്‍പ്പെടെയുള്ളവ വിഭാവനം ചെയ്തിരുന്നു.
ജില്ലയുടെ കിഴക്കമേഖലയിലെ അറിയപ്പെടാത്തതും പ്രകൃതി രമണീയവുമായ സ്ഥലങ്ങളെ പദ്ധതിയിലേക്ക് കണ്ടെത്താനും തീരുമാനിച്ചിരുന്നു. കൂടാതെ വാഗമണ്‍ മലനിരകളില്‍പ്പെട്ട തങ്ങള്പാറ, ഇലവീഴപുഞ്ചിറ, ഇല്ലിക്കല്ല്, അയ്യന്പാറ, വാഗമണ്‍ എന്നിവയെ ബന്ധിപ്പിച്ചുള്ള യാത്രയായിരുന്നു മുഖ്യആകര്‍ഷണം. ഇലവീഴപുഞ്ചിറയുടെ താഴ് വാരത്ത് ഇന്‍ഫര്‍മേഷന്‍ കേന്ദ്രം, പാര്‍ക്കിംഗ് കേന്ദ്രം, ഭക്ഷണശാല, ശൗചാലയം എന്നിവയോടെയുള്ള കെട്ടിട സമുച്ചയം നിര്്മ്മിക്കാനും പദ്ധതിയില്‍ വിഭാവനം ചെയ്തിരുന്നു. ഇലവീഴാപുഞ്ചിറയില്‍ വിനോദ സഞ്ചാരികള്‍ക്ക് ക്യാമ്പ് സ്റ്റേഷന് ഒരുക്കാനും പദ്ധതിയുണ്ടായിരുന്നു. ഇവിടെ ടെന്റ് അടിച്ച് താമസിക്കാന്‍ ഡിടിപിസി സൗകര്യം ചെയ്ത് കൊടുക്കും.
കൂടാതെ സര്‍ക്യൂട്ടിലെ ഏറ്റവും ഉയര്‍ന്ന സ്ഥലമായ ഇല്ലി്ക്കല്ലില് വിദൂര കാഴ്ചകള്‍ കാണാന്‍ ടെലിസ്കോപ്പം സൗകര്യം ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍ പറഞ്ഞിരുന്നു. ഇവിടെ നിന്ന് നോക്കിയാല്‍ ഇടുക്കി, എറണാകുളം, ആലപ്പുഴ, പത്തനംതി്ട്ട ജി്ല്ലകളുടെ ഭാഗങ്ങള്‍ കാണാം. എന്നാല്‍ ഇല്ലിക്കല്ലിലേക്കുള്ള റോഡ് ഇപ്പോഴും അപകടം നിറഞ്ഞതാണ്. ദിവസവും നൂറ് കണക്കിന് വിനോദ സഞ്ചാരികളാണ് ഇവിടെ എത്തുന്നത്. ഇവര്‍ക്ക് എന്തെങ്കിലും അപകടം സംഭവിച്ചാല്‍ പ്രാഥമിക ശുശ്രൂഷ നല്‍കാനുള്ള സൗകര്യം പോലും സമീപത്തില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: