വെള്ളത്തൂവല്‍: ശക്തമായ മഴയില്‍ വെള്ളത്തൂവല്‍ പഞ്ചായത്തിലെ വിവിധ മേഖലകളില്‍ വ്യാപക നാശ നഷ്ടം.
ഹൈസ്കൂള്‍ പടിക്ക് സമീപം ശക്തമായ മഴവെള്ള പാച്ചിലില്‍ കലുങ്ക് തകര്‍ന്ന് റോഡ് അപകടാവസ്ഥയിലായി. നാലാം വാര്‍ഡ് അഞ്ചേരി പാലത്ത് തോട് കരകവിഞ്ഞൊഴുകി വീട് വെള്ളത്തിലായി. കഴിഞ്ഞ ദിവസങ്ങളില്‍ ഹൈറേഞ്ചില്‍ പെയ്തിറങ്ങുന്ന ശക്തമായ മഴയില്‍ വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. മൂന്ന് മണിക്കൂറോളം ശക്തമായി പെയ്തിറങ്ങിയ മഴയില്‍ തോട്ടില്‍ കൂടി ഒഴുകിയെത്തിയ മഴവെള്ളപ്പാച്ചിലിലാണ് വെള്ളത്തുവല്‍ ഹൈസ്കൂള്‍ പടിയ്ക്ക് സമപത്തുള്ള കലുങ്കിന്റെ സംരക്ഷണ ഭിത്തി തകര്‍ന്ന് റോഡിടിഞ്ഞ് വീണത്. ഇതോടെ ഇതുവഴിയുള്ള വാഹന ഗതാഗതം പൂര്‍ണ്ണമായി നിലച്ചു. വെള്ളത്തൂവല്‍ അഞ്ചേരിപ്പാലത്ത് മഴവെള്ളപ്പാച്ചിലില്‍ തോട് കരകവിഞ്ഞു. സമീപത്തുണ്ടായിരുന്ന വീട്ടിലേയ്ക്ക് കല്ലും ചെളിയും ഒഴുകിയെത്തി വീട് അപകടാവസ്ഥയിലായി.
വെള്ളത്തൂവല്‍ പഞ്ചായത്ത് നാലാം വാര്‍ഡിലെ പുതുവെയില്‍ സണ്ണിയുടെ വീടാണ് വെള്ളം കയറി അപകടാവസ്ഥയിലായത്. മഴ ശക്തമായി തുടര്‍ന്നാല്‍ തോട് ഇനിയും കരകവിയാന്‍ സാദ്ധ്യതയുണ്ട്. അതുകൊണ്ട് ഇവിടെ നിന്നും മാറി താമസിക്കേണ്ട ഗതികേടിലാണ് ഈ കുടുംബം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: