കട്ടപ്പന: കഞ്ചാവ് കടത്തുന്നവരെ കണ്ടെത്തുന്നതിനു പരിശീലനം ലഭിച്ച പോലീസ് നായ ലെയ്ക്ക നഗരത്തിലും പരിസര മേഖലകളിലും പരിശോധന നടത്തി. പഴയ ബസ് സ്റ്റാന്‍ഡ്, പുതിയ ബസ് സ്റ്റാന്‍ഡ്, കുന്തളംപാറ റോഡ്, ഇരട്ടയാര്‍ റോഡ് എന്നിവിടങ്ങളിലാണ് ലെയ്ക്കയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പരിശോധന നടത്തിയത്. കട്ടപ്പനകമ്പം റൂട്ടിലോടുന്ന കെഎസ്എസ്ആര്ടിസി ബസുകളിലും മറ്റു സ്വകാര്യ ബസുകളിലും ഉള്‍പ്പെടെ പോലീസ് നായ പരിശോധന നടത്തി. ബസിനുള്ളിലേക്ക് ലെയ്ക്ക കയറിയപ്പോള്‍ സ്ത്രീകളടക്കമുള്ള യാത്രക്കാര്‍ ഭീതിയിലായെങ്കിലും ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ ഇവരെ ശാന്തരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: