മട്ടാഞ്ചേരി: ജല സ്രോതസുകളുടെ സംരക്ഷണ പ്രാധാന്യബോധവല്ക്കരണവുമായി വിദ്യാര്‍ത്ഥികള്‍ മനുഷ്യമതില്‍ തീര്‍ത്തു. കനാലുകളില്‍ മാലിന്യം തള്ളരുതെന്ന അഭ്യര്‍ത്ഥനയുമായാണ് വിദ്യാര്‍ത്ഥികള്‍ കനാലിനു സമീപം പ്രതീകാത്മക മനുഷ്യമതില്‍ തീര്‍ത്തത്. മട്ടാഞ്ചേരി തിരുമല ദേവസ്വം ഹൈസ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ കൊച്ചിന് കോളേജിന്റെ കിഴക്ക് ഭാഗത്തുള്ള കനാലിനു സമീപം മനുഷ്യമതില്‍ തീര്‍ത്തപ്പോള്‍ ജനങ്ങള്‍ക്കിത് വേറിട്ട സന്ദേശ പ്രചരണമായി. ജലത്തിന്റെ അമുല്യതയുടെ സന്ദേശ കാര്‍ഡുകളുമായിട്ടായിരുന്നു നൂറു കണക്കിന് വിദ്യാര്‍ത്ഥികള്‍ അണിനിരന്നത്.ചിത്രകാരനായ വിദ്യാര്‍ത്ഥി അച്ച്യുത് ഷേണായി ക്യാന്‍വാസില്‍ ജലസംരക്ഷണ ചിത്രങ്ങള്‍ വരച്ചു. സി.പി.ഒ.മാരായ പി.ജി. സൈമണ്‍ ലാല്‍, കെ.ആര്.രശ്മി ,അദ്ധ്യാപകരായ ജി. വെങ്കിടേശ് ,സുനിത ഭട്ട്, പി.ടി.എ.പ്രസിഡന്റ് ദിനേശ് ഷേണായി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: