പത്തനംതിട്ട: ബാലഗോകുലത്തിന്റെയും വിവിധ ഹൈന്ദവസംഘടനകളുടെയും നേതൃത്വത്തില്‍ ജില്ലയില്‍ നടക്കുന്ന ജന്മാഷ്ടമി ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
അടൂര്‍, കോന്നി, കലഞ്ഞൂര്‍, വടശ്ശേരിക്കര, പത്തനംതിട്ട, പന്തളം എന്നീ താലൂക്കുകളിലായി 69 ശോഭായാത്രകളും, 240 ഉപശോഭായാത്രകളും നടക്കും. ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി ജന്മാഷ്ടമിയോടനുബന്ധിച്ച് പതാകദിനം, ഗോപൂജ, സാംസ്കാരിക പരിപാടികള്‍, ചിത്രരചന, കഥാപ്രവചനം, ആദരിക്കല്‍ ചടങ്ങ് എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.
സാമൂഹിക, സാംസ്ക്കാരിക, സമുദായിക, ചലച്ചിത്ര പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ ജില്ലയിലെ വിവിധ ശോഭായാത്രകള്‍ ഉദ്ഘാടനം ചെയ്യും.
ബാലഗോകുലം പത്തനംതിട്ട ജില്ലാ അദ്ധ്യക്ഷ ജി. ബീനയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ കാര്യദര്‍ശി സന്തോഷ് എസ്എന്‍ പുരം, സംസ്ഥാന കാര്യദര്‍ശി ജെ. രാജേന്ദ്രന്, മേഖലാകാര്യദര്‍ശി ആര്.വിഷ്ണു രാജ്, ജില്ലാ സംഘടനാ കാര്യദര്‍ശി പ്രശാന്ത് കുമാര്‍, ജില്ലാ സഹ കാര്യദര്‍ശി ശ്രീജിത്ത് ഓമല്ലൂര്‍, ജില്ലാ ഉപാദ്ധ്യക്ഷന്‍ രാജേഷ്, ഖജാന്‍ജി ഗോപിനാഥന് നായര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: