കുമ്പള: കൊപ്പളം അംഗണ്‍വാടി പുനരുദ്ധാരണ പദ്ധതിയില്‍ ക്രമക്കേട് നടന്നതായി വിജിലന്‍സ് കണ്ടെത്തി. കുമ്പള ഗ്രാമ പഞ്ചായത്ത് 2016 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്പില്‍ ഓവറായി 2017 വര്‍ഷത്തില്‍ 3 ലക്ഷം രൂപ ചിലവഴിച്ചു നടത്തിയതായി പറയുന്ന മൊഗ്രാല്‍ 19 വാര്‍ഡ് കൊപ്പളം അംഗണ്‍വാടി പുനരുദ്ധാരണ പദ്ധതിയില്‍ ക്രമക്കേട് നടത്തിട്ടുണ്ടായി വിജിലന്‍സ് കണ്ടെത്തി. നാട്ടുകാരാണ് പദ്ധതി നിര്‍മ്മാണത്തിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സിന് കഴിഞ്ഞ മാസം പരാതി നല്‍കിയത്. എസ്റ്റിമേറ്റില്‍ പറയും പ്രകാരമുള്ള പ്രവര്‍ത്തികള്‍ അംഗണ്‍വാടിയില്‍ നടന്നിരുന്നില്ല. എന്നാല്‍ പണി പൂര്‍ത്തിയാക്കി കാണിച്ച് ഫണ്ട് പാസാക്കിയെടുക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്തത് കൊണ്ടാണ് വിജിലന്‍സിന് പരാതി നല്‍കിയത്. അന്വേഷിച്ച് വിജിലന്‍സ് പരാതിയില്‍ കഴമ്പുണ്ടെന്ന് കാണിച്ച് മേല്‍നടപടികള്‍ക്കായി വിജിലന്‍സ് ഡി.വൈ.എസ്.പിക്ക് റിപ്പോര്‍ട്ട് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: