അമ്പലപ്പുഴ: നടപ്പാതയിലെ സ്ലാബ് തകര്‍ന്നു. അപകടം തുടര്‍ക്കഥയാകുന്നു. തിരിഞ്ഞുനോക്കാതെ മരാമത്ത് വിഭാഗം. അമ്പലപ്പുഴ കച്ചേരിമുക്കില്‍ ദേശീയപാതയുടെ കിഴക്കുവശത്തെ നടപ്പാതയിലാണ് സ്ലാബ് തകര്‍ന്നത്. കുഴി രൂപപ്പെട്ടിട്ടും മരാമത്ത് വിഭാഗം നടപടി എടുക്കാത്തത് ബസ്യാത്രക്കാരായ നൂറുകണക്കിന് ആളുകളെ വലയ്ക്കുന്നു. കുഴിയില്‍ വീണ് നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. ബസ് നിര്‍ത്തുന്നത് കണ്ട് ഓടിയെത്തുന്ന സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ഈ കുഴി ഭീഷണിയായിരിക്കുന്നത്. നിരവധി തവണ പിഡബ്ല്യൂഡി വിഭാഗം ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും ആരും തിരിഞ്ഞുനോക്കുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: