ലക്നോ: ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയിലുണ്ടായ വാഹനാപകടത്തില്‍ എട്ട് പേര് മരിച്ചു. ഇന്ന് രാവിലെയാണ് സംഭവം. മരിച്ചവരില്‍ രണ്ടു പേര് കുട്ടികളാണ്. ഇവര്‍ യാത്ര ചെയ്തിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്.
നേപ്പാളില്‍നിന്ന് എത്തിയ ലോറിയുമായാണ് കാര്‍ കൂട്ടിയിടിച്ചത്. സംഭവത്തില്‍ പരിക്കേറ്റവര്‍ ആശുപ്രതിയില്‍ ചികിത്സയിലാണ്. അപകടത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: