കൊച്ചി: കൊടകരയിലെ കനകമലയില്‍ തുടങ്ങുന്ന അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രത്തിന് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ ഡോ. മുരളീ മനോഹര്‍ ജോഷി. ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷങ്ങളുടെ ഭാഗമായി ബാലസംസ്കാര കേന്ദ്രം ഏര്‍പ്പെടുത്തിയ ജന്മാഷ്ടമി പുരസ്കാരം പ്രൊഫ. തുറവൂര്‍ വിശ്വംഭരന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശ്രീകൃഷ്ണന്റെ ധര്‍മ്മ സന്ദേശം പുതുതലമുറയ്ക്ക് പകര്‍ന്നു നല്‍കേണ്ടത് അനിവാര്യമാണ്. ലോകം മുഴുവനും ശ്രീകൃഷ്ണന്റെയും ഗീതയുടെയും സന്ദേശമെത്തണം. ത്യാഗത്തിന്റെയും സഹനത്തിന്റെയും സനാതന ധര്‍മ്മത്തിന്റെയും സന്ദേശം നല്കിയ ശ്രീകൃഷ്ണനാണ് ഇന്ത്യയുടെ ആത്മാവ്. അദ്ദേഹം പറഞ്ഞു.
കര്ണ്ണന് മഹാനാണെന്ന് കുട്ടികൃഷ്ണ മാരാരല്ല ആരു പറഞ്ഞാലും അംഗീകരിക്കില്ലെന്ന് അധ്യക്ഷ പ്രസംഗത്തില്‍ ഡോ. കെ.എസ്. രാധാകൃഷ്ണന് പറഞ്ഞു. എല്ലാവരും നോക്കി നില്‍ക്കെ ദ്രൗപതിയെ വസ്ത്രാക്ഷേപം നടത്തിയപ്പോള്‍ രക്ഷിച്ചത് കൃഷ്ണനാണ്. അതിനാല്‍, ഏത് സ്ത്രീയുടെയും ആരാധാനാ പാത്രം ശ്രീകൃഷ്ണനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: