തിരുവനന്തപുരം: അഹിന്ദുക്കളുടെ ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയില്‍ നടത്തിയ പ്രസ്താവനയെക്കുറിച്ച് ബന്ധപ്പെട്ട സംഘടനകള്‍ ചര്‍ച്ച ചെയ്യണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ഇക്കാര്യത്തില്‍ ബിജെപി അഭിപ്രായം പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തില്‍ കൂട്ടായ ചര്‍ച്ചയിലൂടെ പരിഹാരം കാണണമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും അറിയിച്ചു. അല്ലാതെ നിയമ നിര്‍മാണം കൊണ്ട് കാര്യമില്ലെന്നും മന്ത്രി കുട്ടിച്ചേര്‍ത്തു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അജയ് തറയില്‍ ആവശ്യം ഉന്നയിച്ചത്.
ക്ഷേത്ര ആരാധനയിലും വിഗ്രഹ ആരാധനയിലും വിശ്വസിക്കുന്ന ധാരാളം അഹിന്ദുക്കള്‍ അറിഞ്ഞും അറിയാതെയും ക്ഷേത്രത്തില്‍ കയറി ആരാധാന നടത്തുന്നത് പതിവാണ്. അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്ന ദേവസ്വം ബോര്‍ഡ് തീരുമാനത്തിന് പ്രസക്തിയില്ലാതാവുന്നത് ഇത്തരം സന്ദര്‍ഭങ്ങളിലാണെന്നും അജയ് പറയുന്നു.
Posted by Kummanam Rajasekharan on Friday, September 8, 2017
പ്രതികരിക്കാൻ ഇവിടെ എഴുതുക: