സിര്‍സ: ബലാത്സംഗക്കേസില്‍ അറസ്റ്റിലായ ഗുര്‍മീത് റാം റഹീമിനെ കോടതിയില്‍നിന്ന് ജയിലിലേക്ക് മാറ്റുന്നതിനിടെ രക്ഷപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ പഞ്ചാബ് പോലീസ് ഉദ്യോഗസ്ഥനുള്‍പ്പെടെ മൂന്ന് പേര് പിടിയില്‍. പഞ്ചാബ് പോലീസിനെ സബ് ഇന്‍സ്പെകടര്‍ കരംജിത് സിംഗ്, ദേര സച്ചാ പ്രവര്‍ത്തകരായ ചാംകര്‍ സിംഗ്, ഡാന്‍ സിംഗ് എന്നിവരാണ് പിടിയിലായത്.
വെള്ളിയാഴ്ച രാത്രിയിലാണ് ഇവരെ പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. ഗുര്‍മീതിനെ കോടതി ശിക്ഷിച്ചതോടെ പഞ്ച്കുളയില്‍ കലാപം നടത്തുന്നതിന് അഞ്ച് കോടിരൂപ ചാംകര്‍ സിംഗ്, ഡാന്‍ സിംഗും കൈപ്പറ്റിയിരുന്നതായും പോലീസ് സംഘം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: