കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ നാദിര്‍ഷയ്ക്ക് പങ്കുണ്ടോയെന്ന് ജയിലില്‍ കഴിയുന്ന വിെഎപി പറയട്ടേയെന്ന് മുഖ്യപ്രതി പള്‍സര്‍ സുനി. റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് സുനി ഇക്കാര്യം പറഞ്ഞത്. റിമാന്‍ഡ് 22വരെ നീട്ടി.
വിയ്യൂരില്‍ ചികിത്സാ സഹായം കിട്ടാത്തതിനാല്‍ കാക്കനാട് ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സുനിയുടെ അഭിഭാഷകന് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. നേരത്തെ കാക്കനാട് ജയിലിലായിരുന്നു സുനി. ജയില്‍ അധികൃതരില്‍ നിന്നും സഹതടവുകാരില്‍ നിന്നും ആക്രമണം നേരിടേണ്ടി വരുന്നുവെന്ന് കാട്ടിയാണ് കാക്കനാടു നിന്നു മാറ്റണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കിയത്. ഇത് പരിഗണിച്ചാണ് വിയ്യൂരിലേക്ക് മാറ്റിയത്. എന്നാല്‍ വീണ്ടും ജയില്‍ മാറ്റം ആവശ്യപ്പെട്ടാണ് രംഗത്തെത്തിയിരിക്കുന്നത്.
സുനിയുടെ ജാമ്യാപേക്ഷയും ജയില്‍ മാറ്റ അപേക്ഷയും കോടതി 14ന് പരിഗണിക്കും. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം ഒരുങ്ങുന്നതിനിടെയാണ് സുനിയുടെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: