ന്യൂദല്‍ഹി: ഇന്ത്യയുടെ സോനം മാലിക്ക് ലോക കേഡറ്റ് ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ നേടി. ഗ്രീസിലെ ഏതന്‍സില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പിന്റെ 56 കിഗ്രാം വിഭാഗത്തിലാണ് പതിനഞ്ചുകാരിയായ സോനം സ്വര്‍ണമണിഞ്ഞത്. ഫൈനലില്‍ ജപ്പാന്റെ സേന നഗമോട്ടോയെ 3-1 ന് തോല്‍പ്പിച്ചു. 43 കിഗ്രാം വിഭാഗത്തില്‍ നീലം വെങ്കലം നേടി.റുമാനിയയുടെ റൊക്സാന അലക്സാന്ദ്രയെ 6-4 ന് തോല്‍പ്പിച്ചാണ് നീലം വെങ്കലം കരസ്ഥമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: