കണ്ണൂര്‍: 110-ാം വയസ്സിലേക്ക് പ്രവേശിച്ച രാമന് പെരുമലയനെ നാളെ കൊളച്ചേരി മുക്ക് മുല്ലക്കൊടി കോ-ഓപറേറ്റീവ് റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ ആദരിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10 മണിക്ക് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. പി.കെ.ശ്രീമതി എംപി സുവര്ണഹാര സമര്‍പ്പണം നടത്തും. ഫോക്ലോര് അക്കാദമി സെക്രട്ടറി ഡോ.എ.കെ.നമ്പ്യാര്‍ മുഖ്യാതിഥിയാകും.
രാവിലെ 10 മണിക്ക് 51 വാദ്യ കലാകാരന്മാര് പങ്കെടുക്കുന്ന ആദര സമര്‍പ്പണ മേളം പയ്യന്നൂര്‍ കൃഷ്ണമണി മാരാര്‍ ഉദ്ഘാടനം ചെയ്യും. തെയ്യം ഫോട്ടോ പ്രദര്‍ശനം ലളിതകലാ അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രന് ഉദ്ഘാടനം ചെയ്യും. എട്ടാം വയസ്സില്‍ കോലം കെട്ടിത്തുടങ്ങിയ രാമന് പെരുമലയനെ കരുമാരത്തില്ലത്ത് കൃഷ്ണന് നമ്പൂതിരി പട്ടും വളയും നല്കി ആദരിച്ചിട്ടുണ്ട്. ഇദ്ദേഹം അണിയല നിര്‍മ്മാണ വിദഗ്ദനുമാണ്.
ആദരക്കമ്മറ്റി ചെയര്മാന് പി.വി.വത്സന് മാസ്റ്റര്‍, ജനറല്‍ കണ്‍വീനര്‍ പി.വി.വത്സന് മാസ്റ്റര്‍, എം.വി.ബാലകൃഷ്ണ പണിക്കര്‍, എം.പി.രാമകൃഷ്ണന്, എ.കൃഷ്ണന് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: