ആലപ്പുഴ: അഖില കേരള വിശ്വകര്‍മ്മ മഹാസഭ അമ്പലപ്പുഴ താലൂക്കു യൂണിയന്റെ ആഭിമുഖ്യത്തില്‍ 17ന് വിശ്വകര്‍മ്മദിനം ആഘോഷിക്കും. വെള്ളക്കിണര്‍ വിനായകര്‍ കോവിലില്‍ നിന്നും 2.30ന് മഹാശോഭായാത്ര ആരംഭിക്കും. ഫ്ളോട്ടുകളും കലാരൂപങ്ങളും അണിനിരക്കും. വൈകിട്ട് അഞ്ചിന് ഐശ്വര്യ ഓഡിറ്റോറിയത്തില്‍ പൊതുസമ്മേളനം മന്ത്രി ജി. സുധാകരന് ഉദ്ഘാടനം ചെയ്യും. കെ.സി. വേണുഗോപാല്‍ എംപി മുഖ്യപ്രഭാഷണം നടത്തും. അഖില ഭാരതീയ വിശ്വകര്‍മ്മ മഠാധിപതി ശിവശ്രീ ശിവരാജ സ്വാമി അനുഗ്രഹപ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: