പെരിങ്ങോം: അനധികൃത വില്പനക്കെത്തിച്ച ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവുമായി യുവാവ് പിടിയില്‍. പെരിങ്ങോത്തെ പാഞ്ചാലന്‍ പുരയില്‍ സുഭാഷിനെ(33)യാണ് 8 ലിറ്റര്‍ മദ്യവുമായി പെരിങ്ങോം എസ്ഐ മഹേഷ് കെ നായരും സംഘവും അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്കി കടത്തിക്കൊണ്ടുപോയി മലപ്പുറം ജില്ലയില്‍ വാടക ക്വാര്‍ട്ടേഴ്സില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞ കേസില്‍ വിചാരണ കാത്തിരിക്കുന്നതിനിടെയാണ് ഇയാള്‍ മദ്യക്കടത്തിന് പിടിയിലായത്. പയ്യന്നൂര്‍ ഒന്നാം ക്ലാസ് ജ്യുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: