കണ്ണൂര്‍: നെല്‍വയല്‍ നികത്തി, തണ്ണീര്‍ത്തടം തകര്‍ത്ത് ഭീമന് ഹൈവേ കീഴാറ്റൂര്‍ വഴി വേണ്ട എന്ന മുദ്രാവാക്യമുയര്‍ത്തി വയല്‍കിളികളുടെ നേതൃത്വത്തില്‍ സുരേഷ് കീഴാറ്റൂര്‍ നാളെ മുതല്‍ അനിശ്ചിതകാല നിരാഹാര സത്യഗ്രഹം ആരംഭിക്കും. കീഴാറ്റൂര്‍ വേട്ടക്കൊരുമകന്‍ ക്ഷേത്രപരിസരത്ത് നടക്കുന്ന സത്യഗ്രഹ സമരം ടി.പി.പത്മനാഭന് പയ്യന്നൂര്‍ ഉദ്ഘാടനം ചെയ്യും. പി.ബാലകൃഷ്ണന് അധ്യക്ഷത വഹിക്കും. നോബിള്‍ പൈക്കട, കെ.സുനില്‍കുമാര്‍, വത്സന് മാസ്റ്റര്‍, പ്രഭാകരന് നായര്‍, പത്മിനി ടീച്ചര്‍, ബി.ഗോവിന്ദന് തുടങ്ങിയവര്‍ സംസാരിക്കും. സി.മനോഹരന് നന്ദി പറയും.
കുപ്പം, കുറ്റിക്കോല്‍ ദേശീയപാതയുടെ റൂട്ട് ഫിക്സേഷന് നേരത്തെ തന്നെ കഴിഞ്ഞതാണ്. സാധ്യതാ പഠനവും സര്‍വ്വേയും അന്തിമ സര്‍വ്വേയും നേരത്തെ പൂര്‍ത്തിയായിരുന്നു. സര്‍വ്വേ പ്രകാരമുള്ള റൂട്ടിലുള്ള സ്ഥല ഉടമകളില്‍ പലരും ഇവിടെ നിന്ന് വീട് മാറുകയും പുതിയതായി പണികഴിപ്പിക്കുകയും ചെയ്തു. ഇതിന് വിരുദ്ധമായാണ് കുപ്പം മുതല്‍ കുറ്റിക്കോല്‍ വരെ വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്തി പുതിയ റൂട്ടിന് ഉദ്യോഗസ്ഥന്മാര് രൂപം കൊടുത്തത്. റോഡ് നിര്‍മ്മാണ കമ്പനികളുടെയും റിയല്‍ എസ്റ്റേറ്റ് മാഫികളുടെയും അഴിമതി മാത്രം ലക്ഷ്യമിടുന്ന ഉദ്യോഗസ്ഥരുടെയും കൂട്ടുകെട്ടാണ് ദേശീയ പാത കുറ്റിക്കോല്‍ വഴിയാക്കിയതിന് പിന്നിലന്നും സുരേഷ് കീഴാറ്റൂര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കെ.രജീഷ്, സി.മനോഹരന് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: