ചെന്നൈ: കേന്ദ്രമന്ത്രിയെന്ന നിലക്ക് ലഭിച്ച സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്ത് ഓഫീസില്‍ നിയമ വിരുദ്ധ ടെലിഫോണ്‍ എക്സ്ചേഞ്ച് നടത്തിയ കേസില്‍ മാരന് സഹോദരന്മാര്ക്ക് ഒക്ടോബര്‍ 31ന് കുറ്റപത്രം നല്‍കും. മുന്‍ കേന്ദ്രമന്ത്രി ദയാനിധി മാരന് ഉള്‍പ്പടെ നാലു പേര് പ്രത്യേക സിബിഐ കോടതിയില്ഇന്നലെ ഹാജരായെങ്കിലും ജഡ്ജി എസ്. നടരാജന് കുറ്റപത്രം അടുത്തമാസത്തേയ്ക്ക് മാറ്റിവെയ്ക്കുകയായിരുന്നു.
ദയാനിധി മാരന് 2004- 2007 കേന്ദ്ര ടെലികോം മന്ത്രിയായിരിക്കെ ബിഎസ്എന്‍എലിന്റെ 764 അതിവേഗ ഡാറ്റ ലൈനുകള്‍ ദുരുപയോഗം ചെയ്തെന്നതാണ് ഇരുവര്‍ക്കുമെതിരെയുള്ള കേസ്. ഈ ഡാറ്റ ലൈനുകള്‍ മാരന് സഹോദരന്മാരുടെ ഉടമസ്ഥതയിലുള്ള സണ്‍ ടിവിക്കായി ഉപയോഗിക്കുകയും അതുമൂലം ഖജനാവിന് 1.78 കോടിയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്നുമാണ് ് വിലയിരുത്തല്‍. ഇതുമായി ബന്ധപ്പെട്ട് ആഗസ്ത് 11ന് സിബിഐ കേസ് പരിഗണിച്ചപ്പോള്‍ കേസുമായി ബന്ധപ്പെട്ട വിവരങ്ങളുടെ പകര്‍പ്പുകള്‍ മാരന് സഹാദരന്മാര്ക്ക് നല്കാന് കോടതി സിബിഐയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
മാരന് സഹോദരന്മാരെ കൂടാതെ സണ്‍ടിവി ചീഫ് ടെക്നിക്കല്‍ അസിസ്റ്റന്റ് എസ്. കണ്ണന്, ദയാനിധി മാരന്റെ പ്രൈവറ്റ് സെക്രട്ടറി വി. ഗൗതമന്, സണ്‍ ടിവി ഇലക്ട്രീഷ്യന് കെ. എസ്. രവി, ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥന് വേലുസ്വാമി എന്നിവരും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: