ന്യൂദല്‍ഹി: ഗുരുഗ്രാമിലെ റയാന് അന്താരാഷ്ട്ര സ്കൂളിലെ ടോയ്ലറ്റ് മുറിയില്‍ രണ്ടാം ക്ലാസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. രാവിലെ എട്ട് മണിയോടെയാണ് കുട്ടി മരിച്ചെന്ന വാര്‍ത്ത പുറത്ത് വരുന്നത്.
കുട്ടിയുടെ കഴുത്തില്‍ മുറിവുകളുണ്ടെന്നും മൃതദേഹത്തിന് സമീപത്ത് നിന്ന് കത്തി കണ്ടെത്തിയതായും പോലീസ് വ്യക്തമാക്കി.
കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് സുകൂള്‍ അധികൃതര്‍ വിവരം അറിയിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. സംഭവ സ്ഥലത്ത് പോലീസെത്തി അന്വേഷണം അരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: